ജിദ്ദ: മലേഷ്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കായി സൗദി അറേബ്യയുടെ ‘മക്ക റോഡ്’ പദ്ധതി രണ്ടാംവർഷവും പ്രാബല്യത്തിൽ. ക്വലാംലംപൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ ഇൗ പദ്ധതിയുടെ കീഴിൽ മദീനയിൽ ശനിയാഴ്ച എത്തി. പദ്ധതി പ്രകാരം സൗദിയിൽ നടക്കേണ്ട ഇമിഗ്രേഷൻ നടപടികളും മറ്റ് അവശ്യ പരിശോധനകളും മലേഷ്യയിൽ തന്നെ പൂർത്തിയാക്കായാണ് തീർഥാടകർ വിമാനം കയറുക. വിവിധ സൗദി വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ഇത് നടപ്പാക്കുന്നത്. തീർഥാടകരുടെ ആരോഗ്യപരിശോധനയും മറ്റും ക്വലാലംപൂർ വിമാനത്താവളത്തിൽ തന്നെ ഇലക്ട്രോണിക് സംവിധാനം വഴി പൂർത്തിയാക്കും. വാക്സിനേഷെൻറയും മറ്റുരേഖകൾ ഇലക്ട്രോണിക് സംവിധാനം വഴി ഉറപ്പുവരുത്താനും കഴിയും. തുടർച്ചയായി രണ്ടാംവർഷവും പദ്ധതി വിജയിപ്പിക്കാൻ സഹകരിച്ച വകുപ്പുകൾക്കും ഇരുസർക്കാരുകൾക്കും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിൻ താഹിർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.