റിയാദ്: തറവാട് കുടുംബ കൂട്ടായ്മ വേനലവധി ആഘോഷം സംഘടിപ്പിച്ചു. ‘കളിവീട്ടിൽ’ നടന്ന പരിപാടി കാരണവർ വി.പി ശശി ഉദ്ഘാടനം ചെയ്തു. മുഖ്യ ആകർഷണമായ ‘കാർണിവൽ’ കുട്ടികളുടേയും മുതിർന്നവരുടേയും മനംകവർന്നു. പ്രവാസികൾക്കും അവരുടെ കുട്ടികൾക്കും അന്യമായിക്കൊണ്ടിരിക്കുന്ന പല നാടൻ കളികളും സംഘടിപ്പിച്ചു. നടൻ ഭക്ഷണവിഭവങ്ങൾ വിളമ്പി. കുട്ടികളുടെ സ്റ്റാളും നാടൻ തട്ടുകടയും കാർണിവലിെൻറ ഭാഗമായി ഒരുക്കിയിരുന്നു. ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരത്തിൽ കെ.സി രാജേഷ്, പ്രസീത സോമശേഖർ എന്നിവർ വിജയികളായി. ‘ജീവിത വിജയം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ.ആർ ജയചന്ദ്രൻ ചാറ്റ് ഷോ അവതരിപ്പിച്ചു. ത്യാഗരാജൻ, സോമശേഖർ, സോണി, ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.