??.??.??.?? ???????? ?????? ????????? ???????????? ????????? 2018 ???????? ?????? ??????? ????????? ????????? ??????? ????????? ???????? ??????????

‘പ്രവാസീയം 2018’ന്  സമാപനം

ജിദ്ദ:  കെ.എം.സി.സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസീയം 2018 സമാപിച്ചു.  കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു. അൻവർ ചേരങ്കൈ സംഘടനയുടെ പ്രവർത്തനവും റിപ്പോർട്ടും അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ   ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡൻറ് റസാക്ക് ആണക്കായി, സെക്രട്ടറിമാരായ സി.കെ.ശാക്കിർ, ഇസ്മാഈൽ മുണ്ടക്കുളം, മജീദ് പുകയൂർ, മലപ്പുറം ജില്ലാ പ്രസിഡൻറ്​ പി.വി മുസ്തഫ, സെക്രട്ടറിമാരായ ലത്തീഫ് മുസ്​ലിയാരങ്ങാടി, മജീദ് അരിമ്പ്ര, അൻവർ സാദത്ത് കോഴിക്കോട്, ഇൻടോമി മാനേജർ ജെറി കോവ എന്നിവർ സംസാരിച്ചു. 
പ്രഥമ ഹമീദലി ഷംനാട് സാഹിബ്‌ അവാർഡുകൾ ഡോ.  ഷെരീഫുൽ ഹസ്സൻ - (ആതുര സേവനം), ഇബ്രാഹിം  ശംനാട് - (മാധ്യമ പ്രവർത്തനം), ഫാത്തിമ ഇബ്രാഹിം - (വിദ്യാഭാസം) എന്നിവർക്ക് നൽകി.
തുടർന്ന്​ കുട്ടികളുടെ വൈവിധ്യമാർന്ന മത്സരങ്ങൾ നടന്നു. സഫീർ പെരുമ്പള, മസൂദ് തളങ്കര,  ഹർഷദ് കളനാട്, സുഹൈർ ഉടുമ്പുന്തല, എന്നിവർ നേതൃത്വം നൽകി. പാചക മത്സരത്തിന് ജാഫർ എരിയാലും റഹീം പള്ളിക്കരയും നേതൃത്വം നൽകി.
പാചക മത്സരത്തിൽ ഖദീജത്തുൽ ഖുബ്റ  ലത്തീഫ് ഒന്നാം സ്ഥാനവും ഫാത്തിമ  ഹനീഫ് രണ്ടാം സ്ഥാനവും സാറ അബൂ ബക്കർ മൂന്നാം സ്ഥാനവും നേടി. കെ.എം ഇർഷാദ് ക്വിസ്‌ മാസ്​റ്ററായി. മത്സരത്തിൽ ഖാദർ ചെർക്കള ഒന്നാം സ്ഥാനം നേടി. മുതിർന്നവരുടെ കലാ മത്സരങ്ങൾക്ക് ഹാഷിം കുമ്പള, മൊയ്‌ദു ബേർക്ക എന്നിവർ നേതൃത്വം നൽകി. കുളംകര മത്സരത്തിൽ ഹനീഫ് സിറ്റിസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണം ഹമീദ് ഇച്ചിലങ്കോട്, അഷറഫ് ആലംപാടി, അസീസ് ഉളുവാർ, ഹമീദ് കുക്കാർ, അഷറഫ്.ബി .എം, അബ്ബാസ് ആലംപാടി, അസീസ് കൊടിയമ്മ, മാഹിൻ ചേരങ്കൈ, ജമാൽ കുമ്പള, അഷറഫ് പാക്യാര, യാസീൻ ചിത്താരി, നസീർ ചുക്ക്, അഷറഫ് കോളിയടുക്കം എന്നിവർ നിർവഹിച്ചു. 
അബ്്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീർ ചിത്താരി നന്ദിയും പറഞ്ഞു. 
ഇബ്‌റാഹീം ഇബ്ബൂ, കാദർ മിഹ്‌റാജ്, സഫീർ തൃക്കരിപ്പൂർ, കാദർ ചെർക്കള, ഹനീഫ് മഞ്ചേശ്വരം, മുഹമ്മദ് അലി ഹൊസങ്കടി, അസീസ് ഉപ്പള, ഹനീഫ് സിറ്റിസൺ, അബ്​ദുല്ല ചന്ദേര, അബൂബക്കർ ഉദിനൂർ, ബഷീർ മവ്വൽ, നസീർ പെരുമ്പള, അഷറഫ് പള്ളം, സമീർ ചേരങ്കൈ, സുബൈർ നായന്മാർ മൂല, ബഷീർ കപ്പണ, ഹനീഫ് ബനീമാലിക് എന്നിവർ നേതൃത്വം നൽകി. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.