പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

ജിദ്ദ: പ്രവാസ ജീവിതത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടവരെ ഫോ​ക്കസ്​ ജിദ്ദ ചാപ്​റ്റർ ആദരിച്ചു. ‘പ്രവാസം@40’ പരിപാടി ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടർ വി.പി മുഹമ്മദ് അലി ഉദ്‌ഘാടനം ചെയ്തു.
ശറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 20 പ്രവാസികളെയാണ്​ ആദരിച്ചത്​. 
വി.പി  മുഹമ്മദലി, അബ്്ദുൽ അക്ബർ വണ്ടൂർ, എഞ്ചി. അബ്്ദുൽ അസീസ് തൃശൂർ, പി. അബ്്ദുൽ മജീദ് മഞ്ചേരി, അബ്്ദുൽ നാസർ തിരുവണ്ണൂർ, കെ.പി. അബൂബക്കർ തിരൂരങ്ങാടി, അഹ്മദ് കുട്ടി വാഴക്കാട്, സീക്കോ ഹംസ നിലമ്പൂർ,  ഖാലിദ് ഇരുമ്പുഴി, കുഞ്ഞിക്കോയ തങ്ങൾ കണ്ണൂർ, മുഹമ്മദ് ഹനീഫ കൊണ്ടോട്ടി, മുഹമ്മദ് യൂസഫ് വലിയോറ, കെ.പി. ഹംസ പെരിന്തൽമണ്ണ, മൊയ്തീൻ കുട്ടി മഠത്തിൽ എടപ്പാൾ,  ടി.കെ. മൊയ്തീന്‍ മുത്തന്നൂര്‍,  മുസ ഹാജി കോട്ടക്കൽ, ഷറഫുദ്ദീൻ കായംകുളം, ശ്രുതസേനൻ കളരിക്കൽ തൃശൂർ, കെ.ടി ഹൈദരലി പെരിന്തൽമണ്ണ, ടി.പി അബ്്ദുൽ കബീർ മോങ്ങം എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
മുസാഫിര്‍, ജലീല്‍ കണ്ണമംഗലം, അബ്്ദുറഹ്​മാൻ വണ്ടൂർ, സലാഹ് കാരാടൻ, സീക്കോ ഹംസ എന്നിവർ സംസാരിച്ചു. ബഷീർ വള്ളിക്കുന്ന് മോഡറേറ്ററായ പരിപാടിയില്‍ പ്രിൻസാദ് പാറായി, ബാസിൽ അബ്്ദുൽ ഗനി, ഷഫീഖ് പട്ടാമ്പി,  ഷമീം വെള്ളാടത്ത്, സഫ്്വാൻ, അഷ്‌റഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഹമ്മദ്‌ അലി ചുണ്ടക്കാടന്‍, അബ്്ദുല്‍ ഗഫൂര്‍ വളപ്പന്‍, മൊയ്തു വെള്ളിയഞ്ചേരി, ബഷീര്‍, ഷക്കീല്‍ ബാബു, ഡോ. ഇസ്മയില്‍ മരിതേരി എന്നിവർ ഉപഹാരം വിതരണം ചെയ്തു. ശഫുദ്ദീൻ മേപ്പാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നൗഷാദ് അലി സ്വാഗതവും  റഊഫ്  വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.