ജെല്ലിഫിഷ്‌ വിഷബാധ:  ശുഖൈഖ്​ തീര സന്ദര്‍ശകർ ഭയത്തിൽ ​

​ഖമീസ് മുശൈത്ത്: ​ശുഖൈഖ്​ കടൽത്തീരത്തെത്തുന്നവർ ജെല്ലിഫിഷ്​ വിഷബാധയുടെ ആശങ്കയിൽ. ഇവിടെ കടലിൽ ഇറങ്ങുന്നവർക്ക്​ വിഷബാധയേൽക്കുന്നത്​ നിത്യസംഭവമായ​ിരിക്കുകയാണ്​. ​വിഷമുള്ള ജെല്ലി ഫിഷി​​െൻറ (കടൽച്ചൊറി) നീണ്ട രോമങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന സ്​പർശനികൾ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍  അവിടം മുഴുവന്‍ ചുവന്നു തുടുക്കും. ചിലർക്ക്​ ശരീരം മുഴുവൻ നീരുവന്ന്​ വീർക്കുകയും ചെയ്യുന്നു. ​
ജെല്ലിഫിഷ്​ വിഷബാധയെ തുടര്‍ന്ന് ദിവസവും മൂന്നും നാലും ​പേര്‍ ചികിത്സക്ക്​ എത്തുന്നതായി മേഖലയിലെ ഡോക്​ടർമാർ പറയുന്നു. വിഷബാധയേറ്റാൽ  ഉടനെ ചികിത്സ തേടണമെന്നും വൈകിയാല്‍ രോഗിക്ക് പ്രയാസമുണ്ടാകുമെന്നും ഡോ. ബിനുകുമാര്‍ ‘ഗള്‍ഫ്‌ മാധ്യമ’ത്തോട് പറഞ്ഞു.   ​
കടൽക്കാറ്റുകൊള്ളാനും കടലിൽ നീന്താനും നിരവധി പേരെത്തുന്ന ബീച്ചാണ്​ ശുഖൈഖിലേത്​. നിരവധി പേർക്ക്​ വിഷബാധയേറ്റതോടെ കടലിൽ ഇറങ്ങാൻ ഇപ്പോൾ സന്ദർശകർ മടിക്കുകയാണ്​. ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജീവിയാണ്​ ജെല്ലിഫിഷ്​. നീളമേറിയ സ്​പർശനികൾ ഉപയോഗിച്ചാണ്​ ഇവ ഇരപിടിക്കുന്നത്​. 
ഇൗ സ്​പർശനികൾ വഴിയാണ്​​ മനുഷ്യനും വിഷബാധയേൽക്കുന്നത്​. എല്ലാ ​െജല്ലിഫിഷും വിഷമുള്ളവയല്ല. എന്നാൽ ബോക്​സ്​ ജെല്ലിഫിഷ്​ പോലുള്ളവക്ക്​ നല്ലതോതിൽ വിഷമുണ്ട്​. ചിലതിന്​ മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ള വിഷം വരെ ഉണ്ടാകും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.