റിയാദ്: ഇൗ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ ഏറ്റവും മികച്ച അഞ്ച് പുസ്തകങ്ങൾക്ക് അഞ്ച് ലക്ഷം റിയാൽ സമ്മാനമായി നൽകുമെന്ന് പുസ്തകമേള സൂപർവൈസർ ഡോ. അബ്ദുറഹ്മാൻ അൽആസിം. പുസ്തകങ്ങളുടെ നിലവാരം ഉയർത്തി, നല്ല പുസ്തക രചനക്ക് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്. രചയിതാവ് സൗദി പൗരനായിരിക്കണം, അറബി ഭാഷയിലായിരിക്കണം, 2017ൽ വാർത്ത സാംസ്കാരിക മന്ത്രാലയം പരിശോധിച്ചതായിരിക്കണം തുടങ്ങിയ നിബന്ധനകൾ പുസ്തകങ്ങൾക്ക് നിശ്ചയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.