ജിദ്ദ: ജിദ്ദയിലെ ഒരു ഫാര്‍മസിയില്‍ മുഖംമൂടി ധരിച്ച് കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പിടികൂടി. കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
കത്തികാണിച്ച് ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണമിടുന്ന പെട്ടി തട്ടിയെടുക്കുകയായിരുന്നുവെന്ന് ജിദ്ദ പൊലീസ് ഒൗദ്യോഗിക വക്താവ് ജനറല്‍ ആതി ബിന്‍ അതിയ്യ അല്‍ഖുറൈശി പറഞ്ഞു. പൊലീസിന്‍െറ സമയോചിതമായ ഇടപെടലാണ് പ്രതകിളെ വലയിലാക്കിയത്.
20 നും 30 നുമിടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് പ്രതികള്‍. മോഷ്ടിക്കപ്പെട്ട പണപ്പെട്ടിയും മുഖം മൂടിയും സംഘത്തില്‍ നിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.