???????? ???????? ??????????

കുഞ്ഞു ഗ്രാഫിക് ഡിസൈനര്‍ ശ്രദ്ധേയനാവുന്നു

ജിദ്ദ: സ്വയം ആര്‍ജ്ജിത കഴിവുകളുപയോഗിച്ച് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് കഴിവ്  തെളിയിച്ച മുഖ്നിഅ് അബ്ദുല്ല അല്‍ഖാമിദി ശ്രദ്ധേയനാവുന്നു.  തൊഴില്‍ രംഗത്തെ ഏറ്റവും ചെറിയ സ്വദേശി  ജീവനക്കാരനാണ് മുഖ്നിഅ് എന്ന പയ്യനെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.‘തവാസ്’ ഗ്രൂപ്പില്‍ തന്‍െറ പ്രാഗല്‍ഭ്യം തെളിയിച്ച് ഇതിനകം തന്നെ എല്ലാവരുടെ  പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് 13 കാരനായ ഈ ആറാം ക്ളാസ് വിദ്യാര്‍ഥി. സ്കൂള്‍ പഠനത്തിന് കോട്ടം തട്ടാതെയാണ് മുഖ്നിഅ് ജോലി ചെയ്യുന്നത്. വിവിധ ഇന്‍റര്‍നെറ്റ് സൈറ്റുകള്‍ ഉപയോഗപ്പെടുത്തി ഡിസൈനിങ് രംഗത്തെ പുതിയ പ്രവണതകള്‍ തിരിച്ചറിയാനും അതനുസരിച്ച് പുതിയ മേഖലകള്‍ കീഴക്കാനുമുള്ള ശ്രമത്തിലാണ് ഈ കലാകാരന്‍.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.