????????? ??? ???????? ?????? ????? ????????? ?????? ?????????? ????????

റിയാദിലെ ബത്ഹയില്‍ പട്ടാപ്പകല്‍ വീണ്ടും കവര്‍ച്ച; വാഹനത്തിന്‍െറ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ചു

റിയാദ്: ബത്ഹയില്‍ പട്ടാപ്പകല്‍ വീണ്ടും കവര്‍ച്ച. ശാറ വസീറില്‍ നിര്‍മാണത്തിലിരിക്കുന്ന സിറ്റി ഫ്ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ടോപ് ഹോം ഹോട്ടലിന് തൊട്ടടുത്ത് നിര്‍ത്തിയിട്ട ‘എ.വി.ടി’ ചായപ്പൊടി കമ്പനിയുടെ സെയില്‍സ് വാനിന്‍െറ ചില്ല് തകര്‍ത്താണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് 11.45 ഓടെയാണ് സംഭവം. കൊല്ലം മടത്തറ സ്വദേശിയായ യൂസുഫ് റാവുത്തര്‍ ഉപയോഗിക്കുന്ന വണ്ടിയില്‍ നിന്നാണ് ചില്ല് തകര്‍ത്ത് ഡാഷിലുണ്ടായിരുന്ന 800 റിയാല്‍ തട്ടിയെടുത്ത് അറബ് വംശജനായ മോഷ്ടാവ് രക്ഷപ്പെട്ടത്. ദമ്മാമിലേക്ക് വിതരണത്തിന് പോകുന്നതിനായി താമസ സ്ഥലത്തിന് താഴെ വണ്ടി നിര്‍ത്തി നമസ്കരിക്കാന്‍ പോയ സമയത്താണ് മോഷണം. വാഹനം നിര്‍ത്തിയതിന് എതിര്‍വശത്തുള്ള ഇന്‍റര്‍നെറ്റ് കഫേയുടെ ക്യാമറയില്‍ മോഷ്ടാവിന്‍െറ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഏറെ തിരക്കുള്ള റോഡില്‍ നമസ്കാരത്തിനായി കടകളടച്ച് ആളുകള്‍ പുറത്തു നില്‍ക്കുന്ന സമയത്താണ് ഞൊടിയിടകൊണ്ടാണ് ചില്ല് തകര്‍ത്ത് പണവുമായി അക്രമി രക്ഷപ്പെട്ടത്. ആഴ്ചയില്‍ മൂന്നു ദിവസം യൂസുഫ് ദമ്മാമില്‍ പോകാറുണ്ട്. 
ദമ്മാമിലേക്ക് പോകാനായി റിയാദ് ഖര്‍ജ് റോഡിലുള്ള കമ്പനി ഗോഡൗണില്‍ നിന്ന് ലോഡുമായി വന്ന് താമസസ്ഥലത്തിന് താഴെ വണ്ടി നിര്‍ത്തിയത്. കമ്പനി അധികൃതരുടെ സഹായത്തോടെ ബത്ഹ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 
മലയാളികളുടെ കടകളിലും താമസസ്ഥലങ്ങളിലും വാഹനങ്ങളിലുമൊക്കെ നിത്യേനയെന്നോണം കവര്‍ച്ചയും കൊള്ളയും നടക്കുന്നത് പ്രവാസികള്‍ക്കിടിയില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.