റിയാദ്: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ ജോലി തുടരുന്നതിന് തൊഴില്‍ മന്ത്രാലയം നിബന്ധനകളേര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയില്‍ 60 വയസ്സിന് മുകളിലുള്ള വിദേശി ജീവനക്കാരെ രണ്ട് വിദേശികളായി പരിഗണിക്കുന്നത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരട് പൊതുജന അഭിപ്രായമാരായാന്‍ അധികൃതര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്വദേശി, യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് മന്ത്രാലയത്തിന്‍െറ ലക്ഷ്യം. തൊഴില്‍ വിപണി പരിഷ്കരണത്തിന്‍െറ ഭാഗമായാണ് നടപടി. മന്ത്രാലയത്തിന്‍െറ http://qarar.ma3an.gov.sa എന്ന സൈറ്റിലാണ് കരട് പ്രസിദ്ധീകരിച്ചത്. ഈ മാസം 25 വരെ അഭിപ്രായം രേഖപ്പെടുത്താം. കരട് നിയമമായി മാറുകയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും. നിതാഖാത്ത് വ്യവസ്ഥ പ്രകാരം വിദേശി, സ്വദേശി അനുപാദത്തില്‍ കൃത്യമായ അനുപാദം പാലിച്ചാല്‍ മാത്രമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അറുപത് വയസ്സിന് മുകളിലുള്ള ഒരു വിദേശിയെ രണ്ടായി പരിഗണിക്കുമ്പോള്‍ കമ്പനികള്‍ക്ക് ഇത് അധിക ബാധ്യതയുണ്ടാക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത്തരക്കാരെ ജോലിയില്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. എന്നാല്‍ നിക്ഷേപകരെയും അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍, അസോയിയേറ്റഡ് പ്രൊഫസര്‍, അസി.പ്രൊഫസര്‍, വിസിറ്റിങ് പ്രൊഫസര്‍ എന്നിവരെയും ഡോക്ടര്‍മാരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് കരട് വിജ്ഞാപനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.