ജുബൈല്‍: ഉംറ കഴിഞ്ഞു മടങ്ങിയ നാലംഗ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് യുവതി മരിച്ചു. ജുബൈലിലെ മുഹമ്മദ് ബാക്കര്‍ അല്‍ഫര്‍ജ് കമ്പനിയിലെ കോ ഓര്‍ഡിനേറ്റര്‍ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ പാലക്കല്‍ വീട്ടില്‍ സൈനുദ്ദീന്‍െറ ഭാര്യ ബിന്‍സില (30) ആണ് മരിച്ചത്. റിയാദ് -ദമ്മാം റോഡില്‍ ആര്‍ത്താവിയ എന്ന സ്ഥലത്തായിരുന്നു അപകടം.
ഉംറ കഴിഞ്ഞു ജുബൈലിലേക്ക് മടങ്ങി വരവേ ശനിയാഴ്ച രാവിലെ 7.30 ന് ഇവര്‍ സഞ്ചരിച്ച ഫോര്‍ച്യൂണര്‍ കാര്‍ റോഡില്‍ തിന്നും തെന്നിമാറി വശത്തേക്ക് ഇറങ്ങിയ ശേഷം മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സൈനുദ്ദീനും ആറു മാസം പ്രായമുള്ള സൈന്‍ ഫാത്തിമ എന്ന മകളും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഒപ്പമുണ്ടായിരുന്ന സൈനുദ്ദീന്‍െറ മാതാവ് സൈനബക്ക് നിസ്സാര പരിക്കേറ്റു.
വിവരം അറിഞ്ഞു ഖോബാറിലുള്ള സൈനുദ്ദീന്‍െറ പിതാവ് അബൂബക്കര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഒരു മാസം മുമ്പാണ് ബിന്‍സില ഭര്‍തൃമാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്. മൃതദേഹം മജ്മഇലെ ഉമ്മു ജലാജില്‍ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റ സൈനുദ്ദീനും മകളും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.