സ്മാര്‍ട്ട് സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം വരുന്നു

ജിദ്ദ: സ്മാര്‍ട്ട് സ്കൂട്ടറുകളുടെ വില്‍പന സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കുന്നതിന്‍െറ ഭാഗമായി വാണിജ്യ മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. അപകട സാധ്യത കൂടിയതിനാല്‍ കുട്ടികളുടെ കളിക്കോപ്പായി സ്മാര്‍ട്ട് സ്കൂട്ടറുകളെ കാണാനാകില്ളെന്ന അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ നിശ്ചയിച്ചിരിക്കുന്നത്. 
ഇതനുസരിച്ച് ഇവ ഇറക്കുമതി ചെയ്യുന്നതും സൂക്കുകളിലും ടോയ്സ് കടകളിലും വ്യാപകമായി വില്‍പന നടത്തുന്നതും തടയും. സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ ഇവ വില്‍ക്കാനുള്ള അനുവാദമുണ്ടാകുകയുള്ളൂ. ഇറക്കുമതി ചെയ്യുന്നവര്‍ സുരക്ഷ നിബന്ധനകളും ഗുണനിലവാരവും ഉറപ്പുവരുത്തണം. ഏജന്‍സിയുടെ പേര് സ്കൂട്ടറിന് പുറത്ത് കാണത്തക്കവിധം ഉണ്ടായിരിക്കണം. ബില്ലില്‍ വിശദമായി കാര്യങ്ങള്‍ എഴുതിയിരിക്കണം. 
രണ്ട് വര്‍ഷത്തെ ഗ്യാരണ്ടി വേണം തുടങ്ങിയവ വ്യവസ്ഥയിലുണ്ട്. തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മാസം മുതല്‍ കടകളില്‍ പരിശോധനയുണ്ടാകുമെന്നും വഴിവാണിഭക്കാരില്‍ നിന്ന് സ്മാര്‍ട്ട് സ്കൂട്ടറുകള്‍ വാങ്ങരുതെന്നും വാണിജ്യമന്ത്രാലയം ഉണര്‍ത്തിയിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.