ഇന്ത്യന്‍ സ്കൂളില്‍ അപേക്ഷകര്‍ക്കെല്ലാം പ്രവേശം നല്‍കണം -കെ.എം.സി.സി 

ജിദ്ദ: ഇന്ത്യന്‍ സ്കൂളില്‍ അപേക്ഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കാനാകണം പുതിയ മാനേജിങ് കമ്മിറ്റി പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ജിദ്ദ കെ.എം.സി.സി ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്്സ് ഫോറം ആവശ്യപ്പെട്ടു. സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള അനുകൂലമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. മുന്‍ കമ്മറ്റി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണത്തിന് വിധേയമാക്കുകയും ക്രമക്കേടുകള്‍ കണ്ടത്തെിയാല്‍ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. ട്രാന്‍സ്പോര്‍ട്ടേഷന്‍ ഒൗട്ട്സോഴ്സിങ് കരാര്‍ പുതുക്കി നല്‍കിയത് പുന$പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 
കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട്, സി.കെ ഷാക്കിര്‍, ടി.പി ശുഐബ്, റസാഖ് അണക്കായി, നാസര്‍ കല്ലിങ്ങപ്പാടം സംസാരിച്ചു. സമീര്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. മുസ്തഫ വാക്കാലൂര്‍ സ്വാഗതവും ഇല്യാസ് താനൂര്‍ നന്ദിയും പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.