ദമ്മാം: ‘ഫ്രീക്ക്’ സ്റ്റൈലില്‍ മുടിവെട്ടിച്ച് അനാവശ്യ ആഭരണങ്ങളും ധരിച്ച് നടന്ന 50 ലേറെ യുവാക്കളെ പിടികൂടി. റമദാന്‍ പ്രമാണിച്ച് മക്കയിലും പരിസരത്തും നടന്ന പ്രത്യേക പരിശോധനയിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. പിടിയിലായവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിചിത്രമായ ഹെയര്‍ സ്റ്റൈലുള്ളവര്‍, കഴുത്തിലും കൈകളിലും കനത്ത മാലകളും വളയങ്ങളും ധരിച്ചവര്‍, അമാന്യമായ നിലയില്‍ വസ്ത്രധാരണം ചെയ്തവര്‍ എന്നിവരെയാണ് പിടികൂടിയത്. പിടിയിലായവരില്‍ യുവതികളുമുണ്ട്. സാംസ്കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ തരത്തില്‍ പൊതുഇടങ്ങളില്‍ പെരുമാറുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.