അരാംകോ ചെലവു ചുരുക്കും,  വികസനം തുടരും -ഖാലിദ് അല്‍ ഫാലിഹ്

റിയാദ്: ചെലവു ചുരുക്കുമെങ്കിലും ആകെ നിക്ഷേപത്തിലും വികസന പ്രവര്‍ത്തനങ്ങളിലും കുറവു വരുത്തില്ളെന്ന് ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ചെയര്‍മാന്‍ ഖാലിദ് അല്‍ ഫാലിഹ്. റിയാദില്‍ നടന്ന ഗ്ളോബല്‍ കോംപറ്ററ്റീവ്നസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണ വില കുറഞ്ഞിട്ടും രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച നിരക്ക് അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. എണ്ണ, വാതക ഉല്‍പാദന രംഗത്തുള്ള പുതിയ നിക്ഷേപങ്ങള്‍ കുറക്കാന്‍ ഉദ്ദേശ്യമില്ല. നിലവില്‍ ഈ രംഗത്തെ വികസനത്തില്‍ മാന്ദ്യം ഉണ്ടായിട്ടുമില്ല. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അരാംകോയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശത്തിന്‍െറ അന്തിമ രൂപം ആയിട്ടില്ളെന്നും ഖാലിദ് അല്‍ ഫാലിഹ് കൂട്ടിച്ചേര്‍ത്തു. ഡൗണ്‍ സ്ട്രീം ഓഹരികള്‍ മാത്രമാണോ വില്‍പനക്ക് വെക്കുന്നതെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. നിയമ, സ്വയംഭരണ രംഗങ്ങളിലെ നിരവധി വിഷയങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് പരിഹരിക്കാനുണ്ട്. ഈ നീക്കം പ്രാദേശിക സ്വകാര്യമേഖലക്ക്  വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രാദേശിക, രാജ്യാന്തര വിപണിയിലേക്ക് കമ്പനി പ്രവേശിച്ചാലും രാജ്യത്തിന്‍െറ ഊര്‍ജ ശേഖരങ്ങള്‍ അതിന്‍െറ പരിധിയില്‍ ഉണ്ടാകില്ല. കരുതല്‍ ശേഖരം ഒരിക്കലും വിപണിയിലത്തെില്ല. കമ്പനിയെന്ന നിലയില്‍ അരാംകോയുടെ സാമ്പത്തിക മൂല്യം മാത്രമാണ് വിപണിയിലേക്ക് വരിക. എണ്ണ ശേഖരമെന്നത് രാഷ്ട്രത്തിന്‍െറ സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. എണ്നയെ മാത്രം ആശ്രയിക്കുക എന്ന രീതിക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതര വരുമാന ശ്രോതസുകള്‍ കണ്ടത്തെി മുന്നോട്ടുപോകും. വന്‍കിട വ്യവസായങ്ങളിലെ ജോലികള്‍ സ്വദേശിവത്കരിക്കും. അരാംകോക്ക് കീഴില്‍ സമുദ്ര ഗവേഷണ രംഗത്ത് 500 പേര്‍ക്കാണ് ജോലി ലഭിക്കാന്‍ പോകുന്നത്. എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തില്‍ എല്ലാ കമ്പനികളെയും പോലെ അരാംകോയും പദ്ധതി ചെലവുകളും മറ്റും ചുരുക്കാന്‍ തീരുമനിച്ചിട്ടുണ്ട്. ചെലവു ചുരുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഏറെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യ വ്യവസായ മന്ത്രി തൗഫീഖ് റബീഅയും മേഖലയിലെ വിദഗ്ധരും യോഗത്തില്‍ സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.