കൊള്ള: അധ്യാപകനും  വിദ്യാര്‍ഥികളും അറസ്റ്റില്‍

ജിദ്ദ: ജിദ്ദയില്‍ നിരവധി കടകള്‍ കൊള്ളയടിച്ച അധ്യാപകനെയും സഹായികളായ മൂന്നുവിദ്യാര്‍ഥികളെയും പിടികൂടി. താന്‍ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത് കൊള്ളസംഘം രൂപവത്കരിച്ച വിദേശിയായ അധ്യാപകനാണ് സംഭവത്തിലെ പ്രധാനകണ്ണി. നിരവധി കടകള്‍ മുഖം മൂടി ധരിച്ച്, തോക്കുചൂണ്ടി കൊള്ളയടിച്ച സംഘം ഞായറാഴ്ചയാണ് പൊലീസിന്‍െറ വലയില്‍ വീണത്. സനാബല്‍, തഹ്ലവി, ഖുവൈസിന്‍ പ്രദേശത്തെ കടകളാണ് ഇവര്‍ ആക്രമിച്ചത്. മൂന്നുപേരാണ് തന്‍െറ കട ആക്രമിച്ചതെന്നും ഒരാള്‍ നിര്‍ദേശങ്ങള്‍ നല്‍കി കാറില്‍ ഇരിക്കുകയായിരുന്നുവെന്നും ഒരു കടയുടമ പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമാനമായ സംഭവങ്ങള്‍ നഗരത്തിന്‍െറ മറ്റുഭാഗങ്ങളിലും നടന്നതായി ജിദ്ദ പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മസൂദ് അല്‍ അദ്വാനി കണ്ടത്തെി. 
ഇതിനിടക്ക് ഈ സംഘത്തിലെ വിദ്യാര്‍ഥികളില്‍ ഒരാളുടെ പിതാവ് തന്‍െറ മകന്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി സംശയമുണ്ടെന്ന് കാണിച്ച് പൊലീസില്‍ വിവരം നല്‍കിയിരുന്നു. ഇതാണ് സംഘത്തെ കുടുക്കാന്‍ സഹായിച്ചത്. പരാതിപ്പെട്ടയാളുടെ മകനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ പിടികൂടുകയുമായിരുന്നു. സംഘത്തിലെ വിദ്യാര്‍ഥികള്‍ 17 നും 22 നും ഇടയില്‍ പ്രായമുള്ളവരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.