ജുബൈല്‍: കൊലപാതക കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ കൊണ്ടുവന്ന പ്രതിക്ക് അവസാന നിമിഷം മരണപ്പെട്ട ബാലന്‍െറ ബന്ധുക്കള്‍ മാപ്പുനല്‍കി. ജുബൈലില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കൊലപാതക കേസില്‍ ഒമ്പതുവര്‍ഷമായി തടവില്‍ കഴിയുന്ന സൗദി പൗരന്‍ സഫര്‍ ഹമദ് അല്‍ മായിറിക്കാണ് (35) കൊല്ലപ്പെട്ട അല്‍ ദോസരിയുടെ (12) മാതാവും സഹോദരങ്ങളും മാപ്പുനല്‍കിയത്.
ഒമ്പതുവര്‍ഷം മുമ്പ് ഖഫ്ജിക്ക് സമീപം നാരിയ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സഫര്‍ ഹമദ് അല്‍ മായിറിയും മറ്റൊരാളും തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തിലും കൈയാങ്കളിക്കുമിടയില്‍ അബദ്ധത്തില്‍ വെടിയേറ്റാണ് സഅദ് മുഹമ്മദ് മരിച്ചത്. പ്രതിയുടെ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്നും ഉതിര്‍ന്ന വെടിയുണ്ട സമീപത്ത ്നിന്ന ബാലന്‍െറ ശരീരത്തില്‍ തുളച്ചുകയറുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിക്കുകയും പ്രതി പിടിയിലാവുകയും ചെയ്തു. പ്രതിയുടെ ബന്ധുക്കള്‍ പല തവണ സഅദ് മുഹമ്മദിന്‍െറ ബന്ധുക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്. രാവിലെതന്നെ ജുബൈല്‍ ഹൈപ്പര്‍ പാണ്ടക്ക് സമീപം വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയും വാഹന ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. പ്രതിക്രിയ നടപ്പാക്കുന്നത് കാണാന്‍ വന്‍ ജനാവലിയും കാത്തുനിന്നിരുന്നു. പതിനൊന്ന് മണി ആയപ്പോഴേക്കും പ്രതിയേയും വഹിച്ച് വാഹനവും ആംബുലന്‍സും എത്തി. ജഡ്ജി കുറ്റപത്രം വയിച്ചു. തുടര്‍ന്ന് ശിക്ഷ നടപ്പാക്കും മുമ്പ് അധികൃതരും സഅദ ്മുഹമ്മദിന്‍െറ ബന്ധുക്കളുമായി പല വട്ടം ചര്‍ച്ചനടത്തി. ശിക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. ഒടുവില്‍ പൊലീസ് ക്യാപ്റ്റന്‍ മാജിദും കുട്ടിയുടെ മാതാവുമായും നാലുസഹോദരങ്ങളുമായും നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് ഫലം കണ്ടത്. ദൈവപ്രീതിമാത്രം കാംക്ഷിച്ചാണ് മോചനദ്രവ്യം വാങ്ങാതെ മാപ്പ് നല്‍കുന്നതെന്ന് മാതാവും ബന്ധുക്കളും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.