ബാങ്ക് കൊള്ള: 37 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ജിദ്ദ: ബാങ്ക് കൊള്ളയടിക്കുകയും മാനേജരെ കൊല്ലുകയും ചെയ്ത കേസിലെ പ്രതി 37 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. യമനില്‍ നിന്ന് അതിര്‍ത്തി കടന്ന് സൗദിയിലത്തൊനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. 1978 ലാണ് കാക്കി ബാങ്ക് കൊള്ള എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംഭവം നടന്നത്. റിയാദിലെ നസീം ഡിസ്ട്രിക്റ്റിലെ ബാങ്ക് ട്രഷറിയില്‍ രണ്ടംഗ സംഘം ഇരച്ചുകയറുകയായിരുന്നു. ജീവനക്കാരെ ബന്ദികളാക്കിയ സംഘം പണം തെരയുന്നതിനിടെ മാനേജര്‍ പണപ്പെട്ടി ലോക്കറിനുള്ളിലാക്കി പൂട്ടി. ലോക്കര്‍ തുറക്കാനുള്ള സംഘത്തിന്‍െറ ആവശ്യം മാനേജര്‍ നിരസിച്ചു. 
കുപിതരായ സംഘം മാനേജരെ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവ ശേക്ഷം രക്ഷപ്പെട്ട സംഘത്തിലെ ഒരാളെ പിന്നീട് പൊലീസ് പിടികൂടി. യമനിലേക്ക് കടന്ന മറ്റേയാളെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. 
യമനില്‍ സഖ്യസേന സൈനിക നടപടി ആരംഭിച്ചപ്പോഴാണ് സൗദിയിലേക്ക് മടങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്. കേസിന്‍െറ കാര്യം അധികൃതര്‍ മറന്നിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ അതിര്‍ത്തി കടന്നത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.