റിയാദ്: നിയമ ലംഘനങ്ങള്‍ കണ്ടത്തെുന്നതിന് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18,377 പരിശോധനകളാണ് രാജ്യത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ നടന്നത്. നിയമലംഘനം കണ്ടത്തെിയ 5480 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ പിഴ ചുമത്തുകയും ചെയ്തു. ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടന്നത്. താമസ, തൊഴില്‍ രേഖകളില്‍ പൊരുത്തക്കേട് കണ്ടത്തെിയ ജീവനക്കാരെ ജോലിക്കുവെച്ച സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. നിയമം ലംഘിച്ച് തൊഴിലാളികളെ ജോലിക്കു നിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടായിരിക്കില്ളെന്നും കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനങ്ങള്‍ കണ്ടത്തെിയ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സമിതിക്ക് തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഡിസംബര്‍ രണ്ടിന് റിയാദില്‍ തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനിയുടെ നേതൃത്വത്തില്‍ 15 സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനികള്‍ യോഗം ചേര്‍ന്ന് പരിശോധനക്ക് സംയുക്ത വേദിക്ക് രൂപം നല്‍കിയിരുന്നു. പരിശോധനകള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടിയായിരുന്നു വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് വേദിയുണ്ടാക്കിയത്. വരും ദിവസങ്ങളില്‍ ഈ വേദിയായിരിക്കും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. പൊലീസ്, ജയില്‍, പാസ്പോര്‍ട്ട്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങി 15 വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് ഈ സമിതിയിലുള്ളത്. ഇവരുടെ കീഴില്‍ രാജ്യത്തിന്‍െറ ഏതു കോണില്‍ നടക്കുന്ന പരിശോധനകളും തൊഴില്‍ വകുപ്പ് ആസ്ഥാനവുമായി ബന്ധിപ്പിക്കും. വ്യവസ്ഥാപിത പരിശോധന മാര്‍ഗങ്ങളിലൂടെ രാജ്യത്തെ തൊഴില്‍ വിപണി ശുദ്ധീകരിക്കുക എന്നതാണ് അധികൃതര്‍ പുതിയ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ച് അനധികൃത, ബിനാമി ഇടപാടുകളെ തുടച്ചു നീക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ, www.mol.gov.sa എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ പരാതികള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.