യൂ​ത്ത് ഫോ​റം ഖ​ത്ത​ർ പു​റ​ത്തി​റ​ക്കു​ന്ന ‘ബി​ഷ്ത്’ സു​വ​നീ​ർ മാ​ഗ​സി​ൻ ക​വ​ർ പ്ര​കാ​ശ​നം

യൂ​ത്ത് ഫോ​റം ലോ​ക​ക​പ്പ് സു​വ​നീ​ർ ക​വ​ർ പ്ര​കാ​ശ​നം

ദോ​ഹ: 2022 ഫി​ഫ ലോ​ക​ക​പ്പ് സം​ഘാ​ട​ന​ത്തി​ൽ ഖ​ത്ത​ർ പു​ല​ർ​ത്തി​യ മി​ക​വും ലോ​ക​ത്തി​ന് മു​ന്നി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ മൂ​ല്യ​ങ്ങ​ളും ലോ​ക​ക​പ്പി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളും നാ​ഴി​ക​ക്ക​ല്ലു​ക​ളും പ്ര​മേ​യ​മാ​ക്കി യൂ​ത്ത് ഫോ​റം ഖ​ത്ത​ർ പു​റ​ത്തി​റ​ക്കു​ന്ന ‘ബി​ഷ്ത്’ സു​വ​നീ​ർ മാ​ഗ​സി​ൻ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു. ച​രി​ത്ര​ത്തി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന്റെ മി​ക​ച്ച ഓ​ർ​മ​പ്പ​തി​പ്പ് എ​ന്ന​രീ​തി​യി​ൽ ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സു​വ​നീ​ർ വാ​യ​ന​ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ലോ​ക​ക​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള വി​ക​സ​ന മാ​തൃ​ക​ക​ൾ, രാ​ഷ്ട്രീ​യ​നി​ല​പാ​ടു​ക​ൾ, വി​വാ​ദ​ങ്ങ​ൾ, സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ൾ, പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ​യെ​ല്ലാം സു​വ​നീ​ർ മാ​ഗ​സി​നി​ൽ വി​ഷ​യ​മാ​കും. യൂ​ത്ത് ഫോ​റം ഖ​ത്ത​ർ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ക​വ​ർ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് എ​സ്.​എ​സ്. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്സ​ൽ അ​ബ്‌​ദു​ട്ടി, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​സ്‍ലം തൗ​ഫീ​ഖ്, അ​സ്‍ലം ഈ​രാ​റ്റു​പേ​ട്ട, കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ഹൈ​ൽ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ഒ.​പി. ആ​ദി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth Forum World Cup Souvenir Cover Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.