ഐ.​സി.​ബി.​എ​ഫ് -സി​ജി ഖ​ത്ത​ർ ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് “റി​മോ​ട്ട് പാ​ര​ന്റി​ങ് ആ​ൻ​ഡ് മെ​ന്റ​ൽ അ​വെ​യ​ർ​ന​സ്” എ​ന്ന പേ​രി​ൽ

സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഐ.​സി.​ബി.​എ​ഫ് ബോ​ധ​വ​ത്കര​ണ പരിപാടി

ദോ​ഹ: ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്), സി​ജി ഖ​ത്ത​ർ ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് “റി​മോ​ട്ട് പാ​ര​ന്റി​ങ് ആ​ൻ​ഡ് മെ​ന്റ​ൽ അ​വെ​യ​ർ​ന​സ്” എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ -ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ബ​ർ​വ അ​ൽ ബ​റാ​ഹ​യി​ലെ ഗ​ൾ​ഫ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി താ​മ​സ സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സി​ജി റി​സോ​ഴ്സ് പേ​ഴ്സ​ൺ​സും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ എം.​ഐ. ഖ​ലീ​ൽ, സൈ​ക്കോ​ള​ജി ട്രെ​യി​ന​ർ മു​ഹ​മ്മ​ദ് ജൂ​നൈ​ദ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ട്രെ​യി​ന​റും ബി​ഹേ​വി​യ​റ​ൽ കോ​ച്ചു​മാ​യ അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ മാ​ന​സി​കാ​രോ​ഗ്യം, ക​രി​യ​ർ, കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

റി​മോ​ട്ട് പാ​ര​ന്റി​ങ്, കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യും ക​രി​യ​ർ പ്ലാ​നി​ങ്ങും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പാ​ര​ന്റി​ങ് സ്കി​ൽ​സി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ഐ.​സി.​ബി.​എ​ഫ് കോ​ഓ​ഡി​നേ​റ്റി​ങ് ഓ​ഫി​സ​റും ഇ​ന്ത്യ​ൻ എം​ബ​സി ലേ​ബ​ർ ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫ​സ്റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ഈ​ശ് സി​ങ്ങാ​ൾ മു​ഖ്യാ​തി​ഥി​യാ​യി​ പങ്കെടുത്തു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി അം​ഗം ശ​ങ്ക​ർ ഗൗ​ഡ് അ​തി​ഥി പ്ര​ഭാ​ഷ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജാ​ഫ​ർ ത​യ്യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ അ​രാ​ധ​ന ത്രി​പാ​ഡി, സി​ജി വൈ​സ് ചെ​യ​ർ​മാ​ൻ ഇ​സ്സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഫ​സ​ൽ, യൂ​സ​ഫ് വ​ണ്ണ​ര​ത്ത്, അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​ൽ സ​മ​ദ് ക​ട​മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ്, എം.​സി അം​ഗം മ​ണി ഭാ​ര​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - ICBF Awareness Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.