ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മോ​ട്ടി​വേ​ഷ​ൻ സെ​ഷ​ൻ പ​രി​പാ​ടി​യി​ൽ​നി​ന്ന്

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മോ​ട്ടി​വേ​ഷ​ൻ സെ​ഷ​ൻ നടത്തി

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ഫ്.​എ​ൻ ബാ​ച്ച് പാ​ര​ന്റ്സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ബി​യോ​ണ്ട് ബൗ​ണ്ട​റീ​സ്: എ ​ജേ​ർ​ണി ഓ​ഫ് റെ​സി​ലി​യ​ൻ​സ്, ടെ​ക്നോ​ള​ജി, ആ​ൻ​ഡ് എ​ക്സ്പോ​ള​റേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ മോ​ട്ടി​വേ​ഷ​ൻ സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. അ​ഫ്ഫാ​ൻ മു​ഹ​മ്മ​ദി​ന്റെ പ്രാ​ർ​ത്ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഹെ​ഡ് ഗേ​ൾ സാ​ൻ​വി ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹെ​ഡ് ബോ​യ് അ​മീ​ൻ സ​ബ​ക്ക്, മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​സിം​ഗാ​ര വ​ടി​വേ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന്, മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​സിം​ഗാ​ര വ​ടി​വേ​ൽ, പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള ശേ​ഷി, സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ക​ഴി​വ് എ​ന്നീ വി​ഷ​യി​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി​യും ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നേ​തൃ​പാ​ട​വ​വും വ്യ​ക്തി​ത്വ വി​കാ​സ​വും വ​ള​ർ​ത്താ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് ടി.​എ​സ്. റ​ഷീ​ദ് അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്കൂ​ളി​ലെ വി​വി​ധ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ്റ്റു​ഡ​ന്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പാ​ര​ന്റ്സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ വെ​യി​ൻ റോ​ഡ്രി​ഗ​സ്, ചീ​ഫ് ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് മ​ജീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹാ​മ ഷെ​റി​ൻ റി​ഫാ​യി​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Motivational session held for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.