യു.എസ് പ്രസിഡന്റിനു നേരെ വെടിവെപ്പ് ശ്രമം

ദോ​ഹ: അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​ർ. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​യാ​ലും ആ​ക്ര​മ​ണ​ങ്ങ​ളെ​യും ക്രി​മി​ന​ൽ പ്ര​വൃ​ത്തി​ക​ളെ​യും പൂ​ർ​ണ്ണ​മാ​യും എ​തി​ർ​ക്കു​ന്നു​വെ​ന്നും, ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

വൈ​റ്റ് ഹൗ​സ് ക​റ​സ്‌​പോ​ണ്ട​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച ഖ​ത്ത​ർ, അ​മേ​രി​ക്ക​ക്ക് പൂ​ർ​ണ്ണ ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Attempted shooting at US President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.