ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്‌​സി​ബി​ഷ​ൻ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ

ദോ​ഹ: ലോ​​കോ​​ത്ത​​ര ഡി​​സൈ​​നു​​ക​​ളിലും ഏ​​റ്റ​​വും ന​​വീ​​ന​​മാ​​യ രീ​​തി​​ക​​ളി​​ലും രൂ​​പ​​ക​​ൽ​​പ്പ​​ന ചെ​​യ്ത ആ​​ഭ​​ര​​ണ​​ങ്ങ​​ളും, ആ​​ഡം​​ബ​​ര വാ​​ച്ചു​​ക​​ളു​​ടെയും ശേ​ഖ​ര​വു​മാ​യി ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്‌​സി​ബി​ഷ​ൻ (ഡി.​ജെ.​ഡ​ബ്ല്യു.​ഇ) സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) ന​ട​ക്കും.

ഖ​ത്ത​ർ ടൂ​റി​സം, വി​സി​റ്റ് ഖ​ത്ത​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഡി.​ജെ.​ഡ​ബ്ല്യു.​ഇ 22ാമ​ത് പ​തി​പ്പി​നാ​ണ് ഇ​ത്ത​വ​ണ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തേ മേ​യ് മാ​സ​ത്തി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ആ​ഡം​ബ​ര വാ​ച്ചു​ക​ളു​ടെ​യും വ​ലി​യൊ​രു ശേ​ഖ​രം ഉ​റ​പ്പാ​ക്കി ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ ജ്വ​ല്ല​റി ബ്രാ​ൻ​ഡു​ക​ളും വാ​ച്ച് നി​ർ​മാ​താ​ക്ക​ളും മ​റ്റ് ഡി​സൈ​ന​ർ​മാ​രും എ​ക്‌​സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. വി​വ​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 500 ല​​ധി​​കം ബ്രാ​​ന്‍ഡു​​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഖ​ത്ത​രി ഡി​സൈ​ൻ, ക്ലാ​സി​ക്ക​ൽ ഡി​സൈ​നു​ക​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം അ​ത്യാ​ധു​നി​ക മോ​ഡ​ലു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.

ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ഭ​ര​ണ നി​ർ​മാ​താ​ക്ക​ളും ഡി​സൈ​ന​ർ​മാ​രും വി​ൽ​പ​ന​ക്കാ​രു​മെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​കും.

Tags:    
News Summary - Doha Jewelry and Watches Exhibition from September 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.