പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം; ക​ണ്ടെ​ത്തി​യ​ത് നാ​ലാ​യി​ര​ത്തി​ലേ​റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

ദോ​ഹ: രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ നാ​ലാ​യി​ര​ത്തി​ലേ​റെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

2026 വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​സ​ഭ​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 4243 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പെ​ർ​ഫോ​മ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വ​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 95,621 ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ക​ച്ച​ട​വ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന നടന്നത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 31 ഭ​ക്ഷ​ണ​ശാ​ല​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ 26,281 പൊ​തു​പ​രി​ശോ​ധ​ന​ക​ളും 27,055 സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും പൂ​ർ​ത്തി​യാ​ക്കി.

ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്- 26,743. ഇ​വി​ടെ 1,215 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 26,356 ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഒ​മ്പ​ത് ഭ​ക്ഷ​ണ​ശാ​ല​ക​ൾ അ​ട​പ്പി​ച്ചു. അ​ൽ വ​ക്റ​യി​ൽ (24,707) അ​ൽ ശ​ഹാ​നി​യ​യി​ൽ (3,868) എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന​ ന​ട​ത്തി​യ​താ​യും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Tags:    
News Summary - Ministry of Municipality steps up inspections; over 4,000 violations found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.