ഐ.സി.സി) സംഘടിപ്പിച്ച വെനസ്‌ഡേ ഫിയസ്റ്റ കലാപരിപാടിയിൽനിന്ന്
ദോഹ: ഇന്ത്യയുടെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന വിവിധ കലാപരിപാടികളുമായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിച്ച 'വെനസ്‌ഡേ ഫിയസ്റ്റ' അശോകാ ഹാളിൽ നടന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഐ.സി.സി ഫിനാൻസ് ഹെഡ് ബിശ്വജിത് ബാനർജി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യമാർന്ന കാഴ്ചകൾ കോർത്തിണക്കി സംഘടിപ്പിച്ച കലാപരിപാടികൾ സദസ്സിനു മികച്ച ദൃശ്യവിരുന്നായി.
ഐ.സി.സി അഫിലിയേറ്റഡ് സംഘടനകളായ അമൃത് ഉത്തർപ്രദേശ് നവരംഗ് സാംസ്കാരിക മണ്ഡൽ ഖത്തർ പ്രസിഡന്റ് നിത മിശ്ര, മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിഹാദ് അലി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബു രാജൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്‌പാണ്ഡെ, ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിവിധ അഫിലിയേറ്റഡ് സംഘടനകളുടെ പ്രസിഡന്റുമാരും മുതിർന്ന സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഐ.സി.സി അഫിലിയേഷൻ ഹെഡ് രവീന്ദ്ര പ്രസാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.