ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് അനുമോദനം. സ്കൂളിന് അഭിമാനമായി എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഐദ ബിജുമോൻ, 99 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച മിഷാര മന്മദൻ, മുഹമ്മദ് നസാൻ അൻവർ, ദീപിക പളനി, അഫാഫ് മുസമ്മിൽ ഹുസൈൻ, ഡാനിയൽ ചിറ്റിലപ്പിള്ളി എന്നിവരെയും മറ്റ് വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ആഘോഷപൂർവമായ വരവേൽപ്പ് ഒരുക്കിയാണ് വിജയികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. ഗൈഡുകളുടെ നേതൃത്വത്തിൽ, സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ സ്കൂൾ ടോപ്പർമാർക്ക് സ്വീകരണം നൽകി. വിദ്യാർഥികളുടെ അക്കാദമിക് മികവിനെയും പരിശ്രമങ്ങളെയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു.
സ്കൂൾ മാനേജ്‌മെന്റ് വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും, ഭാവിയിലും മികച്ച നേട്ടം കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.