എം.​എ. സ​മ​ദ് അ​നു​സ്മ​ര​ണം

​ദോ​ഹ: കേ​ര​ള​ത്തി​ലെ പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച എം.​എ. സ​മ​ദ് മാ​സ്റ്റ​റി​ന്റെ നി​ര്യാ​ണ​ത്തി​ൽ സൗ​ത്ത് കേ​ര​ള എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ബി​ലാ​ൽ ഹ​രി​പ്പാ​ട്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ലീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ദ് മു​ഹ​മ്മ​ദ്‌, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഫ​ക്രു​ദീ​ൻ അ​ലി അ​ഹ​മ്മ​ദ്, വ​ർ​ക്കി​ങ് ക​മ്മി​റ്റി​യം​ഗം മു​ഹ​മ്മ​ദ് ന​ജീം എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ച്ചു.

​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി അ​ഭ്യ​സ്ത​വി​ദ്യ​രെ സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് മെ​ക്ക​യു​ടെ നേ​തൃ​നി​ര​യി​ൽ ദീ​ർ​ഘ​കാ​ലം അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ മു​സ് ലിം ​പ്രാ​തി​നി​ധ്യ​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ന​രേ​ന്ദ്ര​ൻ ക​മ്മീ​ഷ​ന് കൃ​ത്യ​മാ​യ ഡേ​റ്റ​ക​ൾ ന​ൽ​കു​ന്ന​തി​ലും, പാ​ലോ​ളി ക​മ്മീ​ഷ​ൻ വ​ഴി ബാ​ക്ക്‌​ലോ​ഗ് നി​ക​ത്താ​ൻ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്ത​നി​റെ നേ​തൃ​ത്വം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ -സാ​മൂ​ഹി​ക രം​ഗ​ത്ത് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

Tags:    
News Summary - M.A. Samad Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.