സമയപരിധി ലംഘിച്ച് പ്രവർത്തിച്ച ക്യാമ്പ്
ദോഹ: 2024-2025 വിന്റർ ക്യാമ്പിങ് സീസൺ സമയപരിധി പാലിക്കാത്തതിനെത്തുടർന്ന് ഒരു ക്യാമ്പ് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പൊളിച്ചുമാറ്റി. നിയമലംഘനം നടത്തിയയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. മധ്യമേഖലയിലെ റൗദത് റാശിദ്, റൗദത് ആഇശ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ വന്യജീവി വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാമ്പ് നീക്കം ചെയ്തത്.ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നതിനും എല്ലാ പൗരന്മാരും ദേശീയ പാരിസ്ഥിതിക നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.