അബൂദബി: ലിസ്റ്റേറിയ ബാക്ടീരിയയാൽ വിഷമയമായ ആസ്ട്രേലിയൻ തണ്ണിമത്തൻ (ആസ്ട്രേലിയൻ റോക് മെലൺ) യു.എ.ഇ വിപണിയിൽ ഇല്ലെന്ന് കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണം.മാർച്ച് അഞ്ചിനാണ് ആസ്ട്രേലിയൻ തണ്ണിമത്തൻ യു.എ.ഇ വിപണിയിൽനിന്ന് പിൻവലിക്കാൻ മന്ത്രാലയം ഉത്തരവിട്ടത്. ലിസ്റ്റേറിയ ബാക്ടീരിയ കാരണം വിഷമയമാണെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് ഇവ പിൻവലിച്ചതെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷ ഡയറക്ടർ മാജ്ദ് ആൽ ഹെർബാവി പറഞ്ഞു.
തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിെല നഗരസഭ അതോറിറ്റികൾ എന്നിവയുമായി ചേർന്ന് മന്ത്രാലയം വിപണികളിൽ സൂക്ഷ്മനിരീക്ഷണം നടത്തിവരികയാണ്.
ആസ്ട്രേലിയൻ തണ്ണിമത്തൻ രാജ്യത്തേക്ക് കടത്തിവിടാതിരിക്കാൻ അതിർത്തി ചെക്പോസ്റ്റുകളിലും കർശനമായ നിയന്ത്രണമുണ്ടെന്ന് മാജ്ദ് ആൽ ഹെർബാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.