സംസ്കൃതി ഖത്തർ നൽകിയ സ്വീകരണ പരിപാടിയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംസാരിക്കുന്നു
ദോഹ: ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സംസ്കൃതി ഖത്തർ സ്വീകരണം നൽകി.
ആദ്യകാല പ്രവാസത്തിന്റെ നാൾവഴികളും അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തന്റെ സംസാരത്തിൽ സൂചിപ്പിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഇത്തരം ചരിത്രരചനയിൽ സംസ്കൃതിക്ക് വലിയ പങ്ക് വഹിക്കുവാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. നജ്മ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്കൃതി സെക്രട്ടറി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.