യു.എം.എ.ഐ ഖത്തർ വീൽചെയർ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വീൽചെയർ സേവനം ആരംഭിച്ചു. വുകൈർ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, യു.എം.എ.ഐ ഖത്തർ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളി തുടങ്ങിയവർ ചേർന്ന് വീൽ ചെയർ സമർപ്പിച്ചു.
യു.എം.എ.ഐ ഖത്തർ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ദോഹയിൽ വീൽ ചെയർ ആവശ്യമായി വരുന്നവർക്ക് താൽക്കാലിക സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. വി.ടി. നിസമുദ്ധീൻ, ശരീഫ് തിരുവള്ളൂർ, ഷബീർ വാണിമേൽ തുടങ്ങിയവർ സംബന്ധിച്ചു. സി.കെ. ഉബൈദ് സ്വാഗതവും അബ്ദുല്ല പൊയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.