പ്രവാസി എഴുത്തുകാരൻ ടി.എം. നിയാസിന്റെ എഴുതിയ ‘പതി 3 കഥകൾ’ പുസ്തകത്തിന്റെ
പ്രകാശന ചടങ്ങിൽനിന്ന്
പ്രവാസി എഴുത്തുകാരൻ ടി.എം. നിയാസിന്റെ പതിമുന്നു കഥകളുടെ കഥാസമാഹാരമാണിത്
ദോഹ: പ്രവാസി എഴുത്തുകാരൻ ടി.എം. നിയാസിന്റെ കഥാസമാഹാരം ‘പതി 3 കഥകൾ’ പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ പ്രശസ്തരായവരും കുടുംബങ്ങളും സൗഹൃത്തുക്കളും ഒത്തുചേർന്ന സദസ്സിൽ ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു പുസ്തക പ്രകാശനം നിർവഹിച്ചു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ പുസ്തകം ഏറ്റുവാങ്ങി. അരോമ റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ഖിയാഫ് ചെയർമാൻ ഹുസൈൻ കടന്നമണ്ണ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കൾച്ചറൽ സെന്റർ ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരൻ ജയൻ മടിക്കൈ പുസ്തകം പരിചയപ്പെടുത്തി.
വായനയിൽ ആകാംക്ഷ നൽകുന്ന ജീവിത ഗന്ധിയായ മനോഹരമായ കഥകളാണ് നിയാസിന്റെ കഥകളെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഗൾഫ് ടൈംസ് പത്രത്തിൽ ഡിസൈനറായി ജോലി ചെയ്യുന്ന നിയാസിന്റെ കഥകൾ ഖത്തറിലും ജി.സി.സിയിലും നടന്ന മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നിയാസ് എഴുതിയ കഥകളിൽനിന്നു തിരഞ്ഞെടുത്ത പതിമൂന്ന് കഥകൾ ആണ് ആദ്യ കഥാസമാഹാരമായ ‘പതി 3 കഥകൾ’ എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ജീനിയസ് ബുക്സ് ആണ് പ്രസാധകർ. ചടങ്ങിൽ എഴുത്തുകാരായ അമൽ ഫെർമിസ്, തൻസീം കുറ്റ്യാടി, ഇ.കെ. ദാസ്, ഒ.എം. അബ്ബാസ്, പൊതുപ്രവർത്തകൻ ബഷീർ അഹമ്മദ്, ജീനിയസ് ബുക്സ് ഡയറക്ടർ ബഷീർ തൂവരിക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ.എം. ഷാഫി കവിത ചൊല്ലി. പുസ്തകത്തിന്റെ രചയിതാവ് ടി.എം. നിയാസ് നന്ദി പറഞ്ഞു. ഫ്ലിപ് കാർട്ട്, ജീനിയസ് ബുക്സ് എന്നീ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും പ്രസാധകരിൽ നിന്നു നേരിട്ടും പുസ്തകം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.