എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കെ.​ജി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സംഘടിപ്പിച്ച ക​ഥ പ​റ​ച്ചി​ൽ

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ക​ഥ പ​റ​ച്ചി​ൽ മ​ത്സ​രം

ദോ​ഹ: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഈ​വ​നി​ങ് ഷി​ഫ്റ്റി​ലെ കെ.​ജി 1, കെ.​ജി 2 ക്ലാ​സു​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫെ​യ​റി ടെ​യി​ൽ ക​ഥാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ സ​ർ​ഗാ​ത്മ​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും ഭാ​ഷാ നൈ​പു​ണ്യ​വും വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. ​പ്ര​ശ​സ്ത​മാ​യ നാ​ടോ​ടി​ക്ക​ഥ​ക​ൾ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് കു​രു​ന്നു​ക​ൾ കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു.

ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. അ​ധ്യാ​പ​ക​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​വും കു​ട്ടി​ക​ളു​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ച്ചു. സീ​നി​യ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​ഹാ​ബു​ദ്ദീ​ൻ പു​ലാ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് സ​മീ​ന അ​ഷ്ഫാ​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ക​ഥാ​പ​റ​ച്ചി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - M.E.S. Indian School Storytelling Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.