ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ന് പു​തി​യ നേ​തൃ​ത്വം

ദോ​ഹ: ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഖ​ത്ത​ർ റീ​ജ്യ​ൻ 2026 -27കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. പി. ​സ​ഫീ​റു​സ്സ​ലാം (ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ), ഡോ. ​റ​സീ​ൽ മൊ​യ്തീ​ൻ (ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ), മു​ഹ​മ്മ​ദ്‌ ആ​ഷി​ക് (ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫി​സ​ർ), അ​മീ​നു​റ​ഹ്മാ​ൻ അ​ബ്‌​ദു​സ്സ​ലാം (ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ), ടി.​പി. അ​ൻ​സ​ബ് (അ​ഡ്മി​ൻ മാ​നേ​ജ​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ​ഭാ​ര​വാ​ഹി​ക​ൾ. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ സ​ഫീ​റു​സ്സ​ലാം ഫൈ​വ് പോ​യ​ന്റ് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് ക​മ്പി​നി​യു​ടെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്നു. 14 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലു​ള്ള അ​ദ്ദേ​ഹം മി​ക​ച്ച ഒ​രു സം​ഘാ​ട​ക​നും ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക -സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ സു​പ​രി​ചി​ത​നു​മാ​ണ്. വെ​റ്റ​റി​ന​റി സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഡോ. ​റ​സീ​ൽ ദോ​ഹ ഫാ​ൽ​ക്ക​ൻ ക്ലി​നി​ക്കി​ൽ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും വെ​റ്റ​റി​ന​റി വി​ഭാ​ഗം ഡ​യ​റ​ക്ട​റു​മാ​ണ്. വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ്ഥി​ര സാ​ന്നി​ധ്യ​മാ​യ അ​ദ്ദേ​ഹം മി​ക​ച്ച സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്. കേ​ര​ള യൂ​നി​വേ​ഴ്സ്‌​റ്റി​യി​ൽ​നി​ന്ന് എ​ൻ​ജി​നീ​യ​റി​ങ് പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ്‌ ആ​ഷി​ക് പ്രൈ​വ​റ്റ് മേ​ഖ​ല​യി​ൽ സീ​നി​യ​ർ ഇ.​എ​ൽ.​വി എ​ൻ​ജി​നീ​യ​റാ​ണ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​ഫി​സ് ഷ​ബീ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ മാ​നേ​ജ​ർ), ഫ​ഹ്‌​സി​ർ റ​ഹ്മാ​ൻ ( എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ), റ​ഷീ​ഖ്‌ ബ​ക്ക​ർ (ഇ​വ​ന്റ്സ് മാ​നേ​ജ​ർ), ത്വാ​ഹാ മു​ഹ​മ്മ​ദ് (അ​ഡ്മി​ൻ കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​മാ​മ ഫോ​ക്ക​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് അ​സ്‌​ക​ർ റ​ഹ്മാ​ൻ, ഹ​മ​ദ് ബി​ൻ സി​ദ്ദീ​ഖ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​ബ്‌​ദു​ൽ ക​രീം ആ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി. ഹാ​രി​സ്, അ​മീ​ർ​ഷാ​ജി, ഫാ​യി​സ് ഇ​ള​യോ​ട​ൻ, മൊ​യ്ദീ​ൻ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Focus International Qatar Region has new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.