ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗ് ലോക ജലദിനത്തില്‍ ശില്പശാല സം ഘടിപ്പിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പ്രൊഫസര്‍ ഡോ. അഹ്മദ് വിഷയം അവതരിപ്പിച്ചു. ലോകത്തുള്ള ജലത്തില്‍ 97 ശതമാനവും ഉപ്പുവെള്ളവും ഇത് കടലിലാണെന്ന് റിസര്‍ച്ച് ആന്റ് ഗ്രാജ്വേറ്റ് സറ്റഡീസ് ഓഫിസ് സീനിയര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. സഈദ് അബോല്ഗാസം ഷഫിലിയോണ് പറഞ്ഞു. ബാക്കിയുള്ള 2.5 ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും കട്ടയായതും ലഭ്യമാകാത്തതുമാണെന്നും ചൂണ്ടിക്കാട്ടി. തണുത്തുറഞ്ഞിട്ടില്ലാത്ത ഭൂഗര്‍ഭ ജലത്തിന്റെ 95 ശതമാനവും ഉപയോഗത്തിന് ലഭ്യമാകുന്നതാണ്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ആവശ്യത്തിന് അത് മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.