ദോഹ: അടുത്തവർഷം ജനുവരിയിൽ ഖത്തറിൻെറ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറങ്ങി. ‘വോർടെക്സ് എ.സി23’ എന്ന പേരിലാണ് വൻകരയുടെ പോരാട്ടത്തിന് തീപടർത്തുന്ന പന്ത് അറിയപ്പെടുക.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും, സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘കെൽമെ’യും ചേർന്ന് മാച്ച് ബാൾ പുറത്തിറക്കി. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബാളിന് ഖത്തർവേദിയാകുന്നത്.
കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിൻെറ ഔദ്യോഗിക പന്തുകളായിരുന്ന ‘അൽ രിഹ്ല’യും, സെമി-ഫൈനൽ മത്സരത്തിൽ ഉപയോഗിച്ച ‘അൽ ഹിൽമും’ ആരാധകർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.