ദോഹ: മുശൈരിബ് മ്യൂസിയവുമായി സഹകരിച്ച് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ദൃശ്യകലാ പ്രദർശനം സംഘടിപ്പിക്കുന്നു. ‘സുസ്ഥിരതയിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്ന കല’ എന്ന വിഷയത്തിലാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാ സൃഷ്ടികളുമായി നവംബർ നാല് മുതൽ 30 വരെ മുശൈരിബ് മ്യൂസിയത്തിലെ ബിൻ ജൽമോദ് ഹൗസ് ഹാളിൽ പ്രദർശനം നടക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം വിഷ്വൽ ആർട്സ് ആൻഡ് തിയറ്റർ വിഭാഗത്തിനു കീഴിൽ സുസ്ഥിരതയെ പിന്തുണക്കുന്ന നൂതനമായ കലാ പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. സുസ്ഥിര വിഷയങ്ങളിൽ പൊതുസമൂഹത്തിനും വിദ്യാർഥികൾക്കുമിടയിൽ ബോധവത്കരണം നടത്താനും ഈ പ്രദർശനം സഹായിക്കും. സർക്കാർ, അന്താരാഷ്ട്ര, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ കലാ പ്രദർശനങ്ങളാണ് അരങ്ങേറുന്നത്. വിദഗ്ധർ പങ്കെടുക്കുന്ന സിമ്പോസിയം പരിശീലന പരിപാടി എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.