അ​ൽ അ​മാ​നി ഓ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സി​ന്റെ ഖ​ത്ത​റി​ലെ ആ​റാ​മ​ത്തെ ഷോ​റൂം മു​ഐ​ദ​റി​ൽ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​മാ​നി ടി.​വി.​ആ​ർ ഗ്രൂ​പ്പ് മു​ഐ​ദ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ദോ​ഹ: സ്പെ​യ​ർ പാ​ർ​ട്സ് വി​ത​ര​ണ രം​ഗ​ത്ത് 48 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള അ​ൽ അ​മാ​നി ഓ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ഖ​ത്ത​റി​ലെ ആ​റാ​മ​ത്തെ​യും ജി.​സി.​സി.​യി​ലെ 41ാമ​ത്തെ​യും ഷോ​റൂം മു​ഐ​ദ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഗു​ണ​നി​ല​വാ​ര​ത്തി​ലും വി​ശ്വാ​സ്യ​ത​യി​ലും ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യി​ലും മു​ന്നി​ൽ നി​ൽ​ക്കു​ന്ന ബ്രാ​ൻ​ഡാ​യ അ​മാ​നി പു​തി​യ ഷോ​റൂ​മി​ലൂ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ ഷോ​റൂ​മി​ന്റെ ഉ​ദ്ഘാ​ട​നം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജ​നും, അ​മാ​നി രാ​ജേ​ഷും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഒ​ലി​വ് റേ​ഡി​യോ നെ​റ്റ് വ​ർ​ക്ക് പ്രോ​ഗ്രാം ഹെ​ഡ് ആ​ർ.​ജെ. അ​പ്പു​ണ്ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഖ​ത്ത​ർ എം.​ഡി. രാ​ജേ​ഷ് രാ​ജ​ൻ, അ​ജി​ത രാ​ജ​ൻ, റീ​ജ​ന​ൽ സെ​യി​ൽ​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ എം.​പി. ആ​ഷി​ക്ക്, സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് അ​ഡ്മി​ൻ ഓ​ഫി​സ​ർ ബി​നീ​ഷ് ച​ന്ദ്ര​ൻ, അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്റ് മി​നി ന​ന്ദ​കു​മാ​ർ എ​ന്നി​വ​രോ​ടൊ​പ്പം ഖ​ത്ത​റി​ലെ ബി​സി​ന​സ് -സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ചടങ്ങിൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള സ്പെ​യ​ർ പാ​ർ​ട്സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക എ​ന്ന​താ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഖ​ത്ത​ർ എം.​ഡി. രാ​ജേ​ഷ് രാ​ജ​ൻ പ​റ​ഞ്ഞു. ഗു​ണ​നി​ല​വാ​ര​ത്തി​ലും സേ​വ​ന മി​ക​വി​ലും ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും നി​റ​വേ​റ്റു​ക എ​ന്ന​താ​ണ് അ​മാ​നി​യു​ടെ പ്ര​തി​ജ്ഞ.

വി​പു​ല​മാ​യ സ്റ്റോ​ക്ക്, വി​ശ്വ​സ​നീ​യ​മാ​യ ബ്രാ​ൻ​ഡു​ക​ൾ, മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല, മി​ക​ച്ച ക​സ്റ്റ​മ​ർ സ​ർ​വി​സ് എ​ന്നി​വ​യി​ലൂ​ടെ വി​പ​ണി​യി​ൽ മി​ക​ച്ച സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​ണ് ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ ഷോ​റൂ​മി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വ​വും വേ​ഗ​ത്തി​ലു​ള്ള സ​ർ​വി​സും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം, ഭാ​വി​യി​ലും വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് അ​മാ​നി ഗ്രൂ​പ്പ് ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Amani TVR Group starts operations in Muaidar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.