സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം

ദോ​ഹ: സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ (സി.​ബി.​എ​സ്.​ഇ) പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​ന്ന​ത സ്കോ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കി വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ഖ​ത്ത​ർ, കു​വൈ​ത്ത്, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 28 വ​രെ ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ രീ​തി ഉ​പ​യോ​ഗി​ച്ചാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

പ​രീ​ക്ഷ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ദോ​ഹ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ നു​റു​മേ​നി വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ, ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ, നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, പോ​ഡാ​ർ പേ​ൾ സ്കൂ​ൾ, ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ തു​ട​ങ്ങി​യ വി​ദ്യാ​ല​യ​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി മി​ക​ച്ച അ​ക്കാ​ദ​മി​ക് നി​ല​വാ​രം പു​ല​ർ​ത്തി.

നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് 95 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി ഡി​സ്റ്റി​ങ്ഷ​നോ​ടെ വി​ജ​യി​ച്ച​ത്. സ​യ​ൻ​സ്, കോ​മേ​ഴ്സ്, ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​പോ​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും അ​ധ്യാ​പ​ക​രു​ടെ കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് ദോ​ഹ​യി​ലെ വി​വി​ധ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റു​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ഫ​ലം പു​റ​പ്പെ​ടു​വി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ നേ​രി​യ വ​ർ​ധ​ന വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 55,000-ത്തോ​ളം പേ​ർ​ക്ക് 95 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു​ണ്ട്. 2.20 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. ഫ​ലം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​മെ​ന്ന് ബോ​ർ​ഡ് അ​റി​യി​ച്ചു. ഇ​തി​നു​ള്ള വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. 

ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം

ദോ​ഹ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 353 വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി, നൂ​റു​ശ​ത​മാ​നം അ​ഭി​മാ​ന നേ​ട്ട​വു​മാ​യാ​ണ് ഈ ​വ​ർ​ഷ​വും സ്കൂ​ൾ മി​ക​വ് തെ​ളി​യി​ച്ച​ത്. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 275 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്‌​ഷ​നും 71 പേ​ർ ഫ​സ്റ്റ് ക്ലാ​സോ​ടെ​യു​മാ​ണ് ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ​ത്. സ്കൂ​ളി​ന്റെ ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക് നി​ല​വാ​ര​വും ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന​തി​ന് സാ​ധി​ച്ചു.

മി​ഷാ​ൽ മു​ഹ​മ്മ​ദ് (99.8 ശ​ത​മാ​നം), പ​ലാ​ക്ഷി ശ​ർ​മ്മ (99), മു​ഹ​മ്മ​ദ് ഷാ​ൻ ഷൗ​ക്ക​ത്ത് (98.4) എ​ന്നി​വ​ർ സ്കൂ​ൾ ത​ല​ത്തി​ൽ ആ​ദ്യ​ത്തെ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ ചെ​യ​ർ​മാ​ൻ, പ്ര​സി​ഡ​ന്റ്, ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​വും അ​ർ​പ്പ​ണ​ബോ​ധ​വും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന് നുറുശതമാനം 

ദോ​ഹ: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ (എ.​ഐ.​എ​സ്.​എ​സ്.​ഇ) നൂ​റു ശ​ത​മാ​നം നേ​ട്ട​വു​മാ​യി നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ.

സ്കൂ​ൾ ത​ല​ത്തി​ൽ ദി​യാ​ന നൗ​റി​ൻ 99.6 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി. ഇ​ഷ​ൽ ആ​ഷി​മ 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം സ്ഥാ​ന​വും, ഡേ​വി​സ് ജോ​ണി 97.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കൂ​ടാ​തെ, 124 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 38 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും പരിശ്രമവും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മി​ക​ച്ച പി​ന്തു​ണ​യും സ​മ​ർ​പ്പ​ണ​വും വിജയത്തിൽ പ​ങ്കു​വ​ഹി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ബു അ​ബ്ദു​ൽ റ​ഷീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​സ് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ഭാ​വി​യി​ലും മി​ക​ച്ച പ്ര​ക​ട​നം തു​ട​രാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

നൂ​റു​മേ​നി തി​ള​ക്ക​ത്തി​ൽ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ

ദോ​ഹ: സി.​ബി.​എ​സ്.​ഇ 2025 -26 അ​ധ്യ​യ​ന വ​ർ​ഷം പ​ത്താം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യ തി​ള​ക്ക​ത്തി​ൽ അ​ബു ഹ​മൂ​ർ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 142 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത​വി​ജ​യം നേ​ടി​യാ​ണ് വീ​ണ്ടും നു​റു ശ​ത​മാ​നം നേ​ട്ടം സ്കൂ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രീ​ക്ഷ​യെ​ഴു​തി​യ 60 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യി​ട്ടു​ണ്ട്. 121 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റി​ങ്ഷ​നും 19 പേ​ർ ഫ​സ്റ്റ് ക്ലാ​സും സ്വ​ന്ത​മാ​ക്കി. ആ​യി​ഷ മു​ഹ​മ്മ​ദ് ന​ദീം ശൈ​ഖ് (99.2), ആമി​ന ഷി​റി​ൻ അ​രി​പ്പ​റ്റ​മ​ണ്ണി​ൽ (98.6), ഈ​മാ​ൻ മു​സ്ത​ഫ സാം​ഗെ (98.2) എ​ന്നി​വ​ർ സ്കൂ​ൾ ത​ല​ത്തി​ൽ മി​ക​ച്ച ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പ​രി​ശ്ര​മ​വും ക​ഠി​നാ​ധ്വാ​ന​വും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പി​ന്തു​ണ​യു​മാ​ണ് മി​ക​ച്ച വി​ജ​യം സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​തി​നാ​യി പ്ര​യ​ത്നി​ച്ച അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റും പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു.

 

Tags:    
News Summary - Excellent results for CBSE Class 10 NRI students.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.