Posted On
date_range Updated On
date_range നിരോധിത പ്രിഗബാലിൻ ഗുളികകൾ പിടികൂടി
ദോഹ: എയർ കാർഗോ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പിടികൂടി. രാജ്യത്തെ നിരോധിത മയക്കുമരുന്നായ 46,200 പ്രിഗബാലിൻ ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് ചരക്ക് കൂടുതൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്. കാർട്ടൺ ബോക്സിനുള്ളിൽ സൗന്ദര്യവർധക വസ്തുക്കൾക്കും മറ്റ് ഉൽപന്നങ്ങൾക്കും ഉള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.