മേഖലയിലെ സമാധാനത്തിന് നയതന്ത്ര ശ്രമങ്ങൾ അനിവാര്യം; ഖത്തർ അമീർ -പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും പ്രാദേശിക -അന്തർദേശീയ സംഭവവികാസങ്ങളും ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫും. വ്യാഴാഴ്ച അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ, അന്താരാഷ്ട്ര തലത്തിൽ ഏകോപനവും നയതന്ത്രശ്രമങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഊർജ വിതരണ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് സംഘർഷങ്ങൾ മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ ഏകോപനത്തിന്റെയും കൂടിയാലോചനയുടെയും പ്രാധാന്യം ഖത്തർ അമീറും പാകിസ്താൻ പ്രധാനമന്ത്രിയും വിശദീകരിച്ചു.

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നയതന്ത്ര ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും പാകിസ്താൻ നടത്തുന്ന ശ്രമങ്ങളെ ഖത്തർ അമീർ അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ, ഖത്തറിനെതിരെയുള്ള ആക്രമണങ്ങളെ പാകിസ്താൻ ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പ്രധാനമന്ത്രി ഷഹബാസ് ശെരീഫ് പൂർണ പിന്തുണയും അറിയിച്ചു.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, മറ്റ് മുതിർന്ന ഉദ്യാഗസ്ഥർ എന്നിവർ പങ്കെടുത്തു. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിമുഹമ്മദ് ഇഷാഖ് ദാർ, വാർത്താവിനിമയ മന്ത്രി അത്താവുല്ല തരാർ എന്നിവരും പങ്കെടുത്തു. തുടർന്ന്, പാകിസ്താൻ പ്രധാനമന്ത്രിക്കും പ്രതിനിധി സംഘത്തിനും അമീർ ഉച്ചഭക്ഷണ വിരുന്നും ഒരുക്കിയിരുന്നു.

Tags:    
News Summary - Diplomatic efforts essential for regional peace; Qatar Emir and Pakistan PM hold meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.