Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി. തലശ്ശേരി കോടിയേരി ഈങ്ങയില്‍ പീടിക കോറോത്ത് പരേതനായ പറമ്പത്ത് അബൂബക്കറിന്‍റെയും കോറോത്ത് റാബിയയുടെയും മകന്‍ അഷ്റഫ് (44) ആണ് മരിച്ചത്.
ദോഹയിൽ ചികിത്സയിലായിരുന്ന അഷ്റഫ് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. അൽമനാ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: ആയിഷ ആലിയ, ഫാത്തിമ ഷസ്ന, ഐസ മറിയം. സഹോദരങ്ങൾ: അബ്സി, സുഹ്റ, ഷമീമ, തസ്നി.
20 വർഷത്തോളമായി ഖത്തർ പ്രവാസിയായ അഷ്റഫ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹിയുമാണ്. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് അബൂ ഹമൂറിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.