കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ; ദോ​ഹ​യി​ല്‍ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണം - പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍

ദോ​ഹ: കേ​ര​ള എ​ൻ​ജി​നി​യ​റി​ങ്, ആ​ർ​കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ (കീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ക്ക് ദോ​ഹ​യി​ല്‍ പ​രീ​ക്ഷാ കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ലെ സ​ങ്കീ​ര്‍ണ​മാ​യ സാ​ഹ​ച​ര്യ​വും മി​ക്ക വി​മാ​ന ക​മ്പ​നി​ക​ളും സ​ര്‍വി​സു​ക​ള്‍ അ​നി​ശ്ചി​ത​മാ​യി റ​ദ്ദാ​ക്കി​യ​തി​നാ​ലും ഖ​ത്ത​റി​ലെ​യും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ക്ക് നാ​ട്ടി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​ലൂ​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി ഇ​ഷ്ട​മു​ള്ള കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​നു​ള്ള അ​വ​രു​ടെ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്. സ​ര്‍ക്കാ​റു​ക​ളും വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ണ്ട് ഖ​ത്ത​റി​ലെ​യും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ര്‍ഥി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - KEEM Entrance Exam; Center should be allowed in Doha - Expatriate Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.