ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന 'ലുമിനോസ് 2022' വെളിച്ചം സംഗമം ഒക്ടോബർ 13ന് വൈകീട്ട് ഏഴുമണി മുതൽ ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് ചെയർമാൻ അബ്ദുൽ ലത്തീഫ് നല്ലളം, ജനറൽ കൺവീനർ സിറാജ് ഇരിട്ടി എന്നിവർ അറിയിച്ചു.
പരിപാടിയിൽ കെ.എൻ.എം സെക്രട്ടറി ഡോ. ജാബിർ അമാനി, ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, അബ്ദുന്നാസർ നദ്വി, ഡോ. താജ് ആലുവ, ഷറഫു പി. ഹമീദ്, ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി, ഐ.ജി.എം സെക്രട്ടറി ഫാത്തിമ ഹിബ തുടങ്ങിയവർ സംസാരിക്കും.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 70050254/55221797 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.