പ്ര​​തി​​രോ​​ധം ശ​​ക്ത​​മാ​​ക്കാ​​ൻ ബ്രിട്ടനിൽനിന്ന് നാ​​ല് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ

ദോ​​ഹ: ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ഖ​​ത്ത​​റി​​ന്റെ പ്ര​​തി​​രോ​​ധം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന് ബ്രി​​ട്ട​​നി​​ൽ നി​​ന്ന് നാ​​ല് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി എ​​ത്തു​​ന്നു. റോ​​യ​​ൽ എ​​യ​​ർ ഫോ​​ഴ്‌​​സി​​ന്റെ നാ​​ല് ടൈ​​ഫൂ​​ൺ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ കൂ​​ടി ഖ​​ത്ത​​റി​​ലേ​​ക്ക് അ​​യ​​ക്കു​​ന്ന​​താ​​യി യു.​​കെ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഖ​​ത്ത​​ർ -യു.​​കെ ജോ​​യ​​ന്റ് ടൈ​​ഫൂ​​ൺ സ്ക്വാ​​ഡ്ര​​ൺ ക​​രാ​​റി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ വി​​ന്യ​​സി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ സ്ക്വാ​​ഡ്ര​​ണി​​ലു​​ള്ള വി​​മാ​​ന​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ​​യാ​​ണ് നാ​​ലെ​​ണ്ണം കൂ​​ടി അ​​യ​​ക്കു​​ന്ന​​ത്. മേ​​ഖ​​ല​​യി​​ലെ സു​​ര​​ക്ഷാ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് വി​​മാ​​ന​​ങ്ങ​​ൾ അ​​യ​​ക്കാ​​ൻ ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി കെ​​യ​​ർ സ്റ്റാ​​ർ​​മ​​ർ ഉ​​ത്ത​​ര​​വി​​ട്ട​​ത്.ഖ​​ത്ത​​റി​​ന്റെ വ്യോ​​മാ​​തി​​ർ​​ത്തി ലം​​ഘി​​ച്ചെ​​ത്തി​​യ ഡ്രോ​​ണു​​ക​​ളെ ടൈ​​ഫൂ​​ൺ വി​​മാ​​നം ക​​ഴി​​ഞ്ഞ ദി​​വ​​സം വെ​​ടി​​വെ​​ച്ചി​​ട്ടി​​രു​​ന്നു. കൂ​​ടു​​ത​​ൽ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ എ​​ത്തു​​ന്ന​​തോ​​ടെ ഖ​​ത്ത​​റി​​ന്റെ വ്യോ​​മ പ്ര​​തി​​രോ​​ധ​​ന​​ത്തി​​ന് ഇ​​ത് കൂ​​ടു​​ത​​ൽ ക​​രു​​ത്തേ​​കും.

Tags:    
News Summary - Four fighter jets from Britain to strengthen defenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.