പ്രവാസി ദോഹ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽനിന്ന്
ദോഹ: പ്രവാസി ദോഹ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം അബുഹമൂറിലെ ഐ.സി.സിയുടെ മുംബൈ ഹാളിൽ നടന്നു. ചടങ്ങിൽ ഉള്ളാട്ടിൽ അച്ചു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പതിവിൽനിന്ന് വ്യത്യസ്തമായി, വായനയിലൂടെയും നേരിട്ട് പരിചയപ്പെട്ട ബഷീറിലെ വിവിധ ഭാവങ്ങളെ അദ്ദേഹം പരിചയപ്പെടുത്തിയപ്പോൾ അത് പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായി.
പരിപാടിയിൽ ഈ വർഷത്തെ പ്രവാസി ദോഹ ബഷീർ അവാർഡ് ജേതാവ് ഡോ. കെ. സുരേഷ് കുമാറിനെ റപ്പായി പരിചയപ്പെടുത്തി. പ്രവാസി അംഗമായ അച്ചു (അഷ്റഫ്) പരിപാടിക്കിടെ ബഷീറിന്റെ ചിത്രം വരച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം വരച്ച ബഷീറിന്റെ മനോഹരമായ ചിത്രം സദസ്സിന് മുന്നിൽ പ്രദർശിപ്പിച്ചു. പരിപാടിയിൽ കെ.എം. വർഗീസ് സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.