ദോഹ: കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനാ പട്ടികയിൽ ഇനി 30 വയസ്സുള്ളവരും. ഇനിമുതൽ 30ഉം അതിന് മുകളിലും പ്രായമുള്ളവർ കൂടി ആരോഗ്യമന്ത്രാലയത്തിെൻറ മുൻഗണനാ പട്ടികയിൽ ഉൾെപ്പടും. നിലവിൽ 35 വയസ്സാണ് പ്രായപരിധി. ഇനിമുതൽ 30 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് പി.എച്ച്.സികളിൽനിന്ന് വാക്സിൻ എടുക്കാനുള്ള അപ്പോയ്ൻമെൻറുകൾ അയക്കും. ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രധാന മന്ത്രാലയങ്ങളുമായി ബന്ധെപ്പട്ടവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് നിലവിൽ വാക്സിൻ മുൻഗണനാ പട്ടികയിലുള്ള മറ്റുള്ളവർ.
ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിന് ശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടത് എന്ന് അറിയിക്കുക. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വെബ് സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയ്ൻമെൻറിനായി രജിസ്റ്റർ ചെയ്യാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും.
മുൻഗണനാ പട്ടികയിൽ ഇല്ലാത്തവർക്കും വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇവരുടെ പേര് വിവരങ്ങൾ മന്ത്രാലയം സൂക്ഷിച്ചുവെക്കും. പിന്നീട് ഇവരെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെടുകയും പിന്നീട് വാക്സിൻ നൽകുകയുമാണ് ചെയ്യുക. നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതുവരെ ആകെ 19,76,748 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
ദോഹ: രാജ്യത്ത് ഇന്നലെ പുതിയ കോവിഡ് രോഗികൾ 244 മാത്രം. ദിനേന രോഗികൾ കുറഞ്ഞുവരുകയാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി വെള്ളിയാഴ്ച മരിച്ചു. 56, 74 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 524 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 151 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 93 പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരുമാണ്. 590 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടാവുകയും ചെയ്തു.
നിലവിലുള്ള ആകെ രോഗികൾ 6393 ആണ്. ഇന്നലെ 14,139 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 19,64,598 പേരെ പരിശോധിച്ചപ്പോൾ 2,12,667 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്.
ഇതുവരെ ആകെ 2,05,750 പേർക്കാണ് രോഗമുക്തിയുണ്ടായത്. 377 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 215 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.