അക്ബർ ടി.പി (പ്രസിഡന്റ്), ഷാജഹാൻ ടി.കെ (ജന. സെക്രട്ടറി), ഷമീർ (ട്രഷറർ)
ദോഹ: ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷൻ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. നുഐജയിലെ ഐ.ഐ.സി.സി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ അക്ബർ ടി.പി അധ്യക്ഷതവഹിച്ചു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വാഖ് രക്ഷാധികാരി മുഹമ്മദ് ഈസ, ഐ.എസ്.സി സെക്രട്ടറി നിഹാദ് അലി എന്നിവർ മുഖ്യാതിഥികളായി.
സെക്രട്ടറി ശംവിൽ എളംകുഴി വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജഹാൻ ടി.കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വാഖ് ലേഡീസ് വിങ്ങിന്റെ ‘ഇൽഹാം’ പ്രോഗ്രാം പോസ്റ്റർ ലോഞ്ച് മുഹമ്മദ് ഈസ സാഹിബ് നിർവഹിച്ചു .
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അക്ബർ ടി.പി, ജനറൽ സെക്രട്ടറി: ഷാജഹാൻ ടി.കെ, ട്രഷറർ: ഷമീർ മണ്ണറോട്ട്, വൈസ് പ്രസിഡന്റുമാർ സിദ്ധിഖ് സി.വി, ജൈസൽ കെ.കെ, ശംവിൽ എളംകുഴി, അഷ്റഫ് കാമശ്ശേരി സെക്രട്ടറിമാർ ഷബീറലി പി.എം, റാഷിൽ പി.വി, ആഷിക് പി.സി, ദിൽഷാദ് സലാം എന്നിവരെ തെരഞ്ഞെടുത്തു. സുഹൈൽ കെ.കെ, ഖയ്യും ടി.കെ, സിദ്ദിഖ് കെ.കെ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്.
ജൈസൽ കെ.കെ സ്വാഗതവും ഷമീർ മണ്ണറോട്ട് നന്ദിയും പറഞ്ഞു. സിദ്ധിഖ് സി.വി, സുഹൈൽ കെ.കെ, ഖയ്യൂം ടി.കെ, റാഷിൽ പി.വി, മുക്താർ കെ, ശരീഫലി, ലേഡീസ് വിങ് ഭാരവാഹികളായ നജാ ജൈസൽ, ശബാന ദിൽഷാദ്, ജാസ്മിൻ ഫായിസ് എന്നിവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.