ദോഹയിലെ പഴയകെട്ടിടങ്ങൾ അധികൃതർ പൊളിച്ചുനീക്കുന്നു

നഗരസൗന്ദര്യം കുറച്ച്​ പഴയകെട്ടിടങ്ങൾ, സുരക്ഷക്കും ഭീഷണി

ദോഹ: ദോഹയുടെ വിവിധഭാഗങ്ങളിലുള്ള പഴയകെട്ടിടങ്ങൾ സുരക്ഷക്ക്​ ഭീഷണി ഉയർത്തുന്നതിനൊപ്പം നഗരസൗന്ദര്യത്തിനും തടസ്സമുണ്ടാക്കുന്നു.രാജ്യത്ത്​ പഴക്കം ചെന്ന അപകടഭീഷണിയുള്ള കെട്ടിടങ്ങൾ കൂടുതലുള്ളത്​ ദോഹയുടെ പ​ഴ​യ ഭാ​ഗ​ങ്ങ​ള്‍, ഓ​ള്‍ഡ് അ​ല്‍ഗാ​നിം, ഉം​ഗു​വൈ​ലി​ന, ന​ജ്മ എ​ന്നി​വി​ട​ങ്ങ​ളിലാണ്​. ഇത്തരം കെ​ട്ടി​ട​ങ്ങ​ള്‍ ഒന്നുകിൽ പൊ​ളി​ച്ചു​നീ​ക്കു​ക​യോ അ​ത​ല്ലെ​ങ്കി​ല്‍ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കു​ക​യോ വേ​ണ​ം. പ​ഴ​ക്കം​ചെ​ന്ന വീ​ടു​ക​ ളടക്കമുള്ളവയാണിവ. സു​ര​ക്ഷാ ഭീ​ഷ​ണി​യാ​കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​ുവെന്നും ഇക്കാര്യത്തിൽ പൗ​ര​ന്‍മാ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​ര്‍ക്ക്​ പ്രയാസമുണ്ടെന്നും ഈയടുത്ത്​ പ്രാ​ദേ​ശി​ക അ​റ​ബി​പ​ത്രം 'അ​ല്‍റാ​യ​' റിപ്പോർട്ട്​ ചെയ്​തിരുന്നു. 'ഗ​ള്‍ഫ്ടൈം​സ്' പത്രവും ഇതുസംബന്ധിച്ച റിപ്പോർട്ട്​ തയാറാക്കിയിരുന്നു.

പ​ല​ കെട്ടിടങ്ങളും ത​ക​ര്‍ന്നേ​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​താ​ണ്. ഇവ താ​മ​സ​യോ​ഗ്യ​മല്ല. താ​ഴ്ന്ന​വ​രു​മാ​ന​മു​ള്ള പ്ര​വാ​സി​തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്നു​ണ്ട്​. ന​ഗ​ര​ത്തി​​െൻറ സൗന്ദര്യവും ​പ്രതാപവും നശിപ്പിക്കുന്നവയാണ്​ ഇത്തരം കെട്ടിടങ്ങൾ. ഉ​ട​മ​സ്ഥ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍, ഇ​വ പൊ​തു​ന​ന്മക്കാ​യി രാ​ജ്യ​ത്തി​ന് സ്വ​ന്ത​മാ​ക്കാ​മെ​ന്ന നി​ര്‍ദേ​ശ​വും ഉ​യ​രുന്നുണ്ടെന്ന്​ 'അൽറായ' പത്രം പറയുന്നു.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ള്‍ ക്രി​മി​ന​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നും ആശങ്കയുണ്ട്​.അതേസമയം വാ​സ്തു​വി​ദ്യാ​സ​വി​ശേ​ഷ​ത​ക​ളു​ള്ള പ​ഴ​യ​വീ​ടു​ക​ള്‍ രാ​ജ്യ​ത്തി​​െൻറ പൈ​തൃ​ക​ത്തി​​െൻറ പ്ര​ധാ​ന ഭാ​ഗ​മാ​യി സം​ര​ക്ഷി​ക്ക​ുകയും വേണം.രാജ്യത്ത്​ ഇ​തി​ന​കം ഒ​ട്ട​ന​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റു​ക​യും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യും ചെ​യ്തു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റു​ന്ന​ത്. പ​ഴ​ക്കം​ചെ​ന്ന വീ​ടു​ക​ളി​ല്‍ ചി​ല​തെ​ങ്കി​ലും വാ​സ്തു​വി​ദ്യാ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​വ​യാ​ണ്.

അ​വ സം​ര​ക്ഷി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​ര ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ഇതിന്​ പറ്റാത്തവ പൂ​ര്‍ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കേ​ണ്ട​തു​ണ്ട്. പ​ഴ​ക്കംചെ​ന്ന വീ​ടു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി വാ​ണി​ജ്യ, പാ​ര്‍പ്പി​ട ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കാമെന്ന അഭിപ്രായവും ഉയരുന്നു.

ഇ​ത്ത​രം പ​രി​ഹാ​ര​മാ​ര്‍ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അധികൃതരുടെ ​പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ഈ ​സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​ക​ള്‍ക്ക് അ​വ സ്വ​ന്ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ന്‍ മ​തി​യാ​യ മാ​ര്‍ഗ​ങ്ങ​ളോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലെ​ന്ന് പൗ​ര​ന്‍മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഴ​യ വീ​ടു​ക​ളി​ല്‍ ചി​ല​തെ​ങ്കി​ലും വ​ള​രെ​ക്കാ​ല​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ്​. ഇതിനാൽ അ​വ​യു​ടെ ഉ​ട​മ​സ്ഥ​രെ ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നും പത്രത്തിൻെറ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞിരുന്നു.

നടപടിയെടുത്ത്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം 

മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​​െൻറ മെ​യിൻറ​ന​ന്‍സ് ആ​ന്‍ഡ് ഡി​മോ​ളി​ഷ​ന്‍ ഓ​ഫ് ബി​ല്‍ഡി​ങ് വ​കു​പ്പി​​െൻറ തീ​രുമാ​ന​പ്ര​കാ​ര​മാ​ണ് രാ​ജ്യ​ത്ത് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ക​യും ന​വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.രാ​ജ്യ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മ​നു​സ​രി​ച്ച് ന​വീ​ക​രി​ക്കാ​നോ ന​ശി​പ്പി​ക്കാ​നോ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നുമാ​യി 2006ലെ 88ാം ​ന​മ്പ​ര്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പവത്​ക​രി​ച്ച​ത്. പൂ​ര്‍ണ​മാ​യും അ​ല്ലെ​ങ്കി​ല്‍ ഭാ​ഗി​ക​മാ​യി കെ​ട്ടി​ടം ന​ശി​പ്പി​ക്ക​ണോ അ​ല്ലെ​ങ്കി​ല്‍ ന​വീ​ക​രി​ക്ക​ണോ എ​ന്നെ​ല്ലാം ഇൗ ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്.

2006ലെ 29ാം ​നി​യ​മ​പ്ര​കാ​രം മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളാണ്​ ഇതിന്​ അ​ടി​സ്ഥാ​ന​ം. 2006 ജൂ​ണ്‍ 19 മു​ത​ലാ​ണ് ക​മ്മ​ിറ്റി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്.ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്ത് 115 കെട്ടിടങ്ങൾ പൊളിച്ച് നീക്കാനും 25 കെട്ടിടങ്ങളുടെ അകറ്റുപണി നടത്താനും മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്​. മന്ത്രാലയത്തിന് കീഴിലുള്ള ബിൽഡിങ്​ മെയിൻറനൻസ്​ ആൻഡ് ഡിമോളിഷൻ കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.ഏപ്രിൽ മാസത്തിൽ 54 ഉത്തരവുകളും മേയ് മാസത്തിൽ 40ഉം ജൂണിൽ 46ഉം ഉത്തരവുകളാണ് കമ്മിറ്റി പുറത്തിറക്കിയത്.പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 277 അപേക്ഷകളാണ് (പൊളിച്ചുമാറ്റുന്നതിന് 197, അറ്റകുറ്റപ്പണിക്ക് 80) മന്ത്രാലയത്തിലെത്തിയത്.

സമിതി രൂപവത്​കരിച്ചതിനുശേഷം ഇതുവരെയായി 1178 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും 347 കെട്ടിടങ്ങളുടെ അകറ്റുപ്പണി നടത്താനുമുള്ള അപേക്ഷകളാണ് സ്വീകരിച്ചത്.കെട്ടിടങ്ങളുടെ നിരീക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള 2006ലെ 29ാം നമ്പർ നിയമപ്രകാരം ഇതുവരെയായി 1110 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ സംബന്ധിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമാണ് തീരുമാനമെടുക്കുന്നത്.കെട്ടിടങ്ങൾ പരിശോധിക്കുക, തുടർ നടപടികൾ സ്വീകരിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകൾ.

പ്രസ്​തുത നിയമത്തി‍െൻറ അടിസ്​ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങളുടെ പിൻബലത്തിലാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ അധ്യക്ഷനായുള്ള സമിതിയിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ, ലീഗൽ അഫയേഴ്സ്​ വകുപ്പ് മേധാവി, അർബൻ പ്ലാനിങ് ഡയറക്ടർ, ദോഹ മുനിസിപ്പാലിറ്റി ടെക്നിക്കൽ അഫയേഴ്സ്​ ഡയറക്ടർ, സിവിൽ ഡിഫൻസ്​ അതോറിറ്റിയിൽനിന്നുള്ള പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി അംഗങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.